രാജ്യാന്തര ചലച്ചിത്രോല്‍സവവും കൊച്ചി മുസിരിസ് ബിനാലേയും സംഘടിപ്പിക്കുന്നത് രാജ്യത്തിന് ചേരാത്ത ആശയങ്ങള്‍ ഇറക്കുമതി ചെയ്യാന്‍; മനസമാധാനം ആഗ്രഹിക്കുന്ന കൂടുതല്‍ കലാകാരന്‍മാര്‍ ബി.ജെ.പിയിലേക്ക് എത്തിച്ചേരും: സംവിധായകന്‍ രാജസേനന്‍

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യാന്തര ചലച്ചിത്രോല്‍സവവും കൊച്ചി മുസിരിസ് ബിനാലേയും സംഘടിപ്പിക്കുന്നത് രാജ്യത്തിന് ചേരാത്ത ആശയങ്ങള്‍ ഇറക്കുമതി ചെയ്യാന്‍; മനസമാധാനം ആഗ്രഹിക്കുന്ന കൂടുതല്‍ കലാകാരന്‍മാര്‍ ബി.ജെ.പിയിലേക്ക് എത്തിച്ചേരും: സംവിധായകന്‍ രാജസേനന്‍

അജ്മാന്‍: കേരളത്തിന്‍റെ അഭിമാനമായി വിലയിരുത്തപ്പെടുന്ന രാജ്യാന്തര ചലച്ചിത്രോല്‍സവവും കൊച്ചി മുസിരിസ് ബിനാലേയും കാപട്യമാണെന്നും ചുവപ്പുവത്ക്കരണത്തിന്റെ വൃത്തികെട്ട ബിംബങ്ങളെയാണ് ഈ മേളകള്‍ അവതരിപ്പിക്കുന്നതെന്നും സംവിധായകനും ബി.ജെ.പി നേതാവുമായ രാജസേനന്‍. ഇപ്പോള്‍ കലാമേഖലയില്‍ നിന്ന് സുരേഷ് ഗോപിയും താനും മാത്രമേ ബി.ജെ.പിയിലുള്ളു. എന്നാല്‍ മനസമാധാനം ആഗ്രഹിക്കുന്ന കൂടുതല്‍ കലാകാരന്‍മാര്‍ ബി.ജെ.പിയിലേക്ക് വരുമെന്നും രാജസേനന്‍ പറഞ്ഞു.

രാജ്യത്തിന് ചേരാത്ത ആശയങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നത്. രാജ്യത്തിന് വേണ്ടാത്ത ചില പ്രത്യയശാസ്ത്രങ്ങള്‍ പഠിപ്പിക്കാനാണ് അവിടെ പരിപാടികള്‍ ഒരുക്കുന്നത്. കലാരംഗത്തെ ചിലരുടെ കുത്തക തകരാന്‍ പോവുകയാണ്. അജ്മാനില്‍ ബി.ജെ.പി അനുഭാവികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ രാജസേനന്‍ പറഞ്ഞു.

0Shares