തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി. ചലച്ചിത്രാസ്വാദകരെ സ്വീകരിക്കാന്‍ ഇനി രണ്ടേരണ്ടു നാള്‍ മാത്രം. പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം ടാഗോള്‍ തീയേറ്റര്‍ വച്ച് നടി മഞ്ജുവാര്യര്‍ നിര്‍വ്വഹിച്ചു.

ആദ്യമായിട്ടാണ് മേളയുടെ ഭാഗമാകുന്ന ഭിന്നലിംഗക്കാര്‍ക്ക് പാസ് വിതരണം ചെയ്ത് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. ഫെസ്റ്റിവല്‍ സമുച്ചയം രണ്ട് വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് ആദരവര്‍പ്പിച്ച് കൊണ്ട് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വളരെ ലളിതമായിട്ടാണ് പരിപാടികള്‍ നടത്തിയത്.

