രാജ്യാതിര്‍ത്തിയിലുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യാതിര്‍ത്തിയിലുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

ജമ്മു: രാജ്യാതിര്‍ത്തിയിലുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. രജൌറി ജില്ലയിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45നാണ് സൈന്യം സുന്ദര്‍ബനി സെക്ടറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചതെന്ന് സൈന്യം ആരോപിച്ചു. സംഭവത്തില്‍ പരിക്കേറ്റ ജവാനെ ഉധംപുരിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണ രേഖവഴിയുള്ള നുഴഞ്ഞുകയറ്റം ചെറുക്കുന്നതിനിടെയാണ് വെടിവെയ്പ്പുണ്ടായത്. സൈന്യത്തിന്റെ നടപടിയില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു. ഇവരില്‍നിന്നും എകെ 47 അടക്കമുള്ള ആയുധം സൈന്യം കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്.

0Shares