രാജ്യസഭാസീറ്റില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിന് കേരള കോണ്‍ഗ്രസ് തയ്യാറല്ലായിരുന്നു; മുന്നണിയുടെ കെട്ടുറപ്പിന് ത്യാഗം സഹിക്കുകയെ വഴിയുള്ളു; കെ.പി.സി.സി പ്രസിഡൻ്റ എം.എം.ഹസന്‍

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യസഭാസീറ്റില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിന് കേരള കോണ്‍ഗ്രസ് തയ്യാറല്ലായിരുന്നു; മുന്നണിയുടെ കെട്ടുറപ്പിന് ത്യാഗം സഹിക്കുകയെ വഴിയുള്ളു; കെ.പി.സി.സി പ്രസിഡൻ്റ എം.എം.ഹസന്‍

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള നീക്കം എല്ലാവരും അറിഞ്ഞു കൊണ്ട് തന്നെയാണ് കെ.പി.സി.സി പ്രസിഡൻ്റ എം.എം.ഹസന്‍. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെന്നും ഹസ്സന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് പിന്നീട് നല്‍കാമെന്ന് അറിയിച്ചിരുന്നതാണെന്നും എന്നാല്‍ ഈ ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ അവര്‍ തയാറായില്ലെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി.


ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരികയാണ്. ഈ സാഹചര്യത്തില്‍, യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മാണിയുടെ തിരിച്ചുവരവ് അനിവാര്യമാണെന്നും മുന്നണിയുടെ കെട്ടുറപ്പിന് ത്യാഗം സഹിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്നുവെന്നും പ്രതിഷേധം അതിരുകടക്കരുതെന്നും അത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

0Shares