ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പിന്റെ 2015-16 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് രാജ്യത്ത് 67.54 ലക്ഷം പേർ ആദായ നികുതി അടക്കാതെ സര്‍ക്കാരില്‍ നിന്നും വരുമാനം മറച്ച് വെക്കുന്നതായി റിപ്പോർട്ട്. ആദായ നികുതി അടക്കാതെ സാമ്പത്തിക വെട്ടിപ്പ് നടത്തുന്നവരെ തിരിച്ചറിയാനുള്ള കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നോണ്‍ ഫില്ലേഴ്സ് മോണിറ്ററിങ് സിസ്റ്റം ആണ് ഏകദേശം 70 ലക്ഷത്തോളം പേര്‍ നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. 2014-15 വര്‍ഷം ഇവര്‍ നടത്തിയ വലിയ മൂല്യമുള്ള ഇടപാടുകള്‍ക്ക് നികുതി അടച്ചിട്ടില്ലെന്നാണ് പുറത്തു വന്ന റിപ്പോർട്ട്.
