രാജ്യത്ത് പടക്കം വില്‍ക്കാം; ഓണ്‍ലൈന്‍ വില്‍പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീംകോടതി

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്ത് പടക്കം വില്‍ക്കാം; ഓണ്‍ലൈന്‍ വില്‍പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് പടക്കവില്‍പ്പന നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജി പരിഗണിച്ച കോടതി ഉപാധികളോടെ പടക്കങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കി. വായു മലിനീകരണം കുറഞ്ഞ പടക്കങ്ങള്‍ക്ക് മാത്രമാണ് വില്‍പനാനുമതി. അതേസമയം ഓണ്‍ലൈന്‍ വിപണികളിലുടെ പടക്കങ്ങള്‍ വില്‍ക്കുന്നത് വിലക്കി. വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി രാജ്യമെമ്പാടും പടക്കനിര്‍മാണവും വില്‍പ്പനയും നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വിധി. കൂടാതെ പടക്കവില്‍പ്പന ലൈസന്‍സുള്ളവര്‍ക്ക് മാത്രമായി ചുരുക്കി. അനുവദനീയമായതില്‍ കൂടുതല്‍ പുകയും മറ്റും പടക്കത്തില്‍നിന്ന് പുറത്തുവിടുന്നതിനും നിരോധനമുണ്ട്. വിവാഹമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പടക്കമുപയോഗിക്കാം. എന്നാല്‍ ദിപാവലി ദിനത്തില്‍ രാത്രി എട്ടുമുതല്‍ 10 വരെ മാത്രമെ പടക്കങ്ങള്‍ ഉപയോഗിക്കാവുവെന്നും ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവായി. പടക്കനിര്‍മ്മാണ തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശമടക്കം പരിഗണിച്ചാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്.

0Shares