
ന്യൂഡൽഹി: രാജ്യത്തിനുള്ളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍പ്രധാനമന്ത്രിയെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കേണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് കോണ്‍ഗ്രസ് എം. പി ശശി തരൂരിന്റെ പിന്തുണ. കുറച്ചു സമയത്തെ സംതൃപ്തിക്കായി പുഷ്പങ്ങളെ കൂട്ടക്കൊല ചെയ്യരുത്, സമ്മാനം നല്‍കുന്നതാണ് എല്ലാ കാലത്തും നിലനില്‍ക്കുന്നതെന്നും തരൂര്‍ ട്വിറ്ററില്‍ എഴുതി. ഖാദി ടവലിനൊപ്പം ഒരു പൂവോ പുസ്തകമോ നല്‍കിയാല്‍ മതിയെന്നായിരുന്നു ഉത്തരവിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇത് കര്‍ശനമായി നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
