രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് വീണ്ടും ബി.ജെ.പി, 75 പദ്ധതികളുമായി ബി.ജെ.പിയുടെ പ്രകടന പത്രിക

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് വീണ്ടും ബി.ജെ.പി, 75 പദ്ധതികളുമായി ബി.ജെ.പിയുടെ പ്രകടന പത്രിക

ന്യൂഡല്‍ഹി: 2019 ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബി.ജെ.പി പ്രകടന പത്രികയായ ‘സങ്കല്‍പ് പത്ര’ പ്രധാനമന്ത്രി നരേന്ദ്ര മോഡി ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പുറത്തിറക്കി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമായ രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി തുടങ്ങിയവര്‍ പങ്കെടുത്തു.

രാജ്യത്തെ ആറ് കോടി ജനങ്ങളുമായി ചര്‍ച്ച ചെയ്താണ് പ്രകടന പത്രിക തയ്യാറാക്കിയത് എന്ന് അമിത് ഷാ അവകാശപ്പെട്ടു. 2014 മുതല്‍ 2019 വരെയുള്ള മോഡിയുടെ ഭരണകാലം ഇന്ത്യയുടെ വികസന ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെടുമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി എന്ന നിലയില്‍ മോഡിയുടെ ആദ്യ പ്രകടപത്രികയാണിത്. 2014ലെ പോലെ തന്നെ 2019ലും മോഡിയെ ആശീര്‍വദിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

കഴിഞ്ഞ തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ “അബ് കി ബാര്‍ മോഡി സര്‍ക്കാര്‍” (ഇത്തവണ മോഡി സര്‍ക്കാര്‍) എന്നായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ഇത്തവണ “ഫിര്‍ ഏക് ബാര്‍ മോഡി സര്‍ക്കാര്‍” (ഒരു തവണ കൂടി മോഡി സര്‍ക്കാര്‍) എന്നാണ്.

വാഗ്ദാനങ്ങള്‍, പദ്ധതികള്‍:

75 പുതിയ പദ്ധതികള്‍

25 ലക്ഷം കോടി രൂപയുടെ ക്ഷേമപദ്ധതികള്‍.

ഏക സിവിനില്‍ കോഡ് നടപ്പാക്കും.

കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കും

കര്‍ഷകര്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയില്‍ ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ.

0Shares