ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് വീണ്ടും 2000 രൂപയുടെ ‘കളി’ നോട്ട് കിട്ടിയതായി പരാതി. കുട്ടികളുടെ ബാങ്ക് പുത്തിറക്കിയത്, മോഷ്ടിക്കാവുന്നത് എന്നൊക്കെ അച്ചടിച്ച നോട്ടുകളാണ് എ.ടി.എമ്മില്‍ നിന്നും ലഭിച്ചിരിക്കുന്നത്. തെക്കന്‍ ഡല്‍ഹിയെ അമര്‍ കോളനിയിലുള്ള സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നാണ് ചന്ദന്‍ എന്നയാള്‍ക്ക് 2000 രൂപയുടെ കളിനോട്ട് ലഭിച്ചത്.

ഫെബ്രുവരി ആറിന് സംഗം വിഹാറിലെ എസ്.ബി.ഐ. എ.ടി.എമ്മില്‍ നിന്ന് സമാന നോട്ടുകള്‍ ലഭിച്ചിരുന്നു. അന്നത്തെ സംഭവത്തില്‍ എ.ടി.എമ്മില്‍ പണം നിറച്ചിരുന്ന ഏജന്‍സിയുടെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.