
തിരുവനന്തപുരം: രാജ്യത്ത് ഇന്ന് എല്ലാ എതിർ ശബ്ദങ്ങളും നിശബ്ദമാക്കപെടുകയാണ് എന്നും എന്നാൽ ഓരോ നിശ്ശബ്ദതയ്ക്കും പകരമായി കൂടുതൽ ശബ്ദങ്ങൾ ഉയരുന്നുണ്ടെന്നും നടൻ പ്രകാശ് രാജ്. ഇന്ത്യയിൽ ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന ഏക സംസ്ഥാനം കേരളം ആണെന്നും അദ്ദേഹം പറഞ്ഞു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. എഴുതി തയ്യാറാക്കിയ പ്രസംഗമായല്ല ഞാന്‍ കേരളത്തിലേക്ക് വന്നത്. അങ്ങനെ വരേണ്ട കാര്യമില്ല. ഇവിടെ ഒന്നിനും സെന്‍സറിംഗ് ഇല്ല. ആരെയും ഒന്നിനെയും ഭയക്കാതെ എനിക്ക് എന്തിനെ കുറിച്ചും സംസാരിക്കാവുന്ന ഇടങ്ങളില്‍ ഒന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

അവര്‍ക്ക് എസ് ദുര്‍ഗ എന്ന സിനിമയെക്കുറിച്ച് പ്രശ്നങ്ങളുണ്ട്. എന്നാല്‍ അവര്‍ക്ക് ദുര്‍ഗ വൈന്‍ പാര്‍ലറിനെ കുറിച്ച് പ്രശ്നങ്ങളൊന്നും ഇല്ല. സിനിമയുടെ നിര്‍മാണം വരെ തടയുന്നത് ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു.
