
ന്യൂഡല്‍ഹി: നാഗാലാന്റ്, മിസോറാം, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ആര്‍എസ്‌എസിന് ശാഖകള്‍ ഇല്ലാത്തതെന്ന് ആര്‍എസ്‌എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍. ഇന്ത്യയില്‍ ആള്‍ ഇന്ത്യാ റേഡിയോയേക്കാളും പ്രചാരം തങ്ങള്‍ക്കുണ്ടെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചു. നാഗ്പൂരില്‍ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ആര്‍.എസ്.എസ്. ശാഖാ വര്‍ദ്ധനവും സംഘടനയുടെ ശേഷിയും വിലയിരുത്തപ്പെട്ടത്.

എ.ഐ.ആറിന് 92 ശതമാനം പ്രദേശങ്ങളിലാണ് ഇന്ത്യയില്‍ പ്രചാരം ഉള്ളത്. എന്നാല്‍ ആര്‍.എസ്.എസിന് 95 ശതമാനത്തോളം പ്രചാരം ഉണ്ടെന്നാണ് ആര്‍.എസ്.എസ് കണക്കുകള്‍നിരത്തി സ്ഥാപിച്ചത്. രാജ്യത്ത് മുഴുവനായി കണക്കാക്കിയാല്‍ 95ശതമാനം പ്രദേശങ്ങളിലും ആര്‍എസ്‌എസിന് പ്രചാരമുണ്ടെന്നും കൃഷ്ണ ഗോപാല്‍ വ്യക്തമാക്കി. ആള്‍ ഇന്ത്യാ റേഡിയോയ്ക്ക് രാജ്യത്ത് 262 കേന്ദ്രങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
2004 ല്‍ ബി.ജെ.പി ഇന്ത്യയില്‍ അധികാരത്തിലേറിയപ്പോള്‍ 10,000 ശാഖകള്‍ മാത്രമാണ് ആര്‍.എസ്.എസിന് ഉണ്ടായിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും 2014 ല്‍ വീണ്ടും അധികാരത്തില്‍ എത്തിയപ്പോഴേക്കും അത് 40,000 മായി ഉയര്‍ന്നിരുന്നു. 2017 മാര്‍ച്ചില്‍ 57,165 ശാഖകളാണ് ആര്‍എസ്‌എസിന് ഉണ്ടായിരുന്നത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും അത് 58,976 എണ്ണമായി മാറി യെന്നും കണക്കുകള്‍ പറയുന്നു. നിലവില്‍ ഇന്ത്യയില്‍ സംഘടനയ്ക്ക് 58,976 ശാഖകളാണുള്ളത്.
