ചെന്നൈ: രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങളായ ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് സി.ഐ.എസ്.എഫിന്റെ നേതൃത്വത്തില്‍ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. അതേസമയം വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പുമുണ്ട്. ഒരു അജ്ഞാത സ്ത്രീയാണ് വിമാനത്താവളങ്ങളില്‍ വിമാനം റാഞ്ചാന്‍ ചിലര്‍ പദ്ധതിയിടുന്നത് താന്‍ കേട്ടു എന്നറിയിച്ച് മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചത്.

സംഭവത്തില്‍ 23 പേര്‍ ഉള്‍പ്പെടുന്നതായും ആറുപേരടങ്ങുന്ന സംഘം ഗൂഢാലോചന നടത്തിയതായും സ്ത്രീയുടെ സന്ദേശത്തില്‍ പറയുന്നുണ്ട്. ഭീഷണിയെത്തുടര്‍ന്ന് മൂന്ന് വിമാനത്താവളങ്ങളിലും ഡല്‍ഹിയടക്കമുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങളിലും മെട്രോകളിലും സുരക്ഷ ശക്തമാക്കി. സുരക്ഷ ഏഴു മടങ്ങ് വര്‍ധിപ്പിച്ചു. സന്ദര്‍ശക ഗാലറികള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് സുരക്ഷാ സേനയ്ക്ക് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റാഞ്ചല്‍ ഭീഷണിയുള്ളതായി സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി സിങ് സ്ഥിരീകരിച്ചിട്ടുണ്ട്.