രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ചായയും ലഘുഭക്ഷണവും ഇനി ചുട്ട കളിമണ്ണില്‍ തീര്‍ത്ത പാത്രങ്ങളില്‍ നല്‍കും; തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ചായയും ലഘുഭക്ഷണവും ഇനി ചുട്ട കളിമണ്ണില്‍ തീര്‍ത്ത പാത്രങ്ങളില്‍ നല്‍കും; തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ

പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നത് ലക്ഷ്യമിട്ട് രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ചായയും ലഘുഭക്ഷണവും ഇനി മണ്‍പാത്രങ്ങളില്‍ നല്‍കുമെന്ന് റെയില്‍വേ. ആദ്യഘട്ടത്തില്‍ 400 പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഖാദി-വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചുട്ട കളിമണ്ണില്‍ തീര്‍ത്ത പാത്രങ്ങളിലായിരിക്കും ഇനി മുതല്‍ ചായയും മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളും നല്‍കുക. വ്യത്യസ്ത സോണുകളിലെ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ പദ്ധതിക്ക് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് നന്ദി അറിയിച്ച്‌ ഖാദി-വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാന്‍ വിനയ് കുമാര്‍ സക്സേന ട്വീറ്റ് ചെയ്തു.

0Shares