
മുംബൈ: പുതിയ ഓഫറുകളുമായി രാജ്യത്തെ മറ്റ് മഒബൈൽ കമ്പനികളെ ഞെട്ടിക്കുകയാണ് റിലയൻസ് ജിയോ . ഇപ്പോഴിതാ സൗജന്യമായി 4ജി ഫോണ്‍ നല്‍കുമെന്ന് റിലയന്‍സ് ജിയോ. റിലയന്‍സ് ജിയോ ഇന്റലിജന്‍സ് സ്മാര്‍ട് ഫോണ്‍ അവതരിപ്പിച്ചുകൊണ്ടാണ് മുകേഷ് അംബാനി ഈ പ്രഖ്യാപനം നടത്തിയത്. മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലാണ് ഫോണ്‍ പുറത്തിറക്കിയത്. ഓഫറിന്റെ ദുരുപയോഗം തടയാന്‍ 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി സ്വീകരിക്കുമെന്നും മൂന്നു വര്‍ഷത്തിനു ശേഷം ഈ പണം തിരികെ നല്‍കുമെന്നും റിലയന്‍സ് മേധാവി മുകേഷ് അംബാനി പറഞ്ഞു. ഫോണ്‍ സാധാരണക്കാരെ ലക്ഷ്യമിട്ടാണെന്നും ഫോണ്‍ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതമെന്നും മുകേഷ് അംബാനി പറഞ്ഞു.

ഇതോടെ രാജ്യത്തെ മൊബൈല്‍ വിപണിയില്‍ പുതിയ തരംഗം തന്നെയാണ് റിലയന്‍സ് സൃഷ്ടിച്ചിരിക്കുന്നത്. ഫോണിന്റെ വിവരങ്ങളോ ചിത്രങ്ങളോ കമ്പനി ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിരുന്നില്ല. 512 എം.ബി റാമും 4 ജി.ബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.4 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, ഡ്യൂവല്‍ സിം എന്നിവയ്ക്ക് പുറമേ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനും കഴിയും. വൈഫൈ, ബ്ലൂടൂത്ത് സൗകര്യവുമുണ്ടാവും. ജി.പി.എസ് സംവിധാനമുള്ള ഫോണില്‍ 2000എം.എ.എച്ച് ബാറ്ററിയായിരിക്കും ഉണ്ടായിരിക്കുക.
രണ്ട് മെഗാപിക്‌സല്‍ പിന്‍ ക്യാമറയും വി. ജി. എ മുന്‍ക്യാമറയും ഫോണിലുണ്ടാകും.
