രാജ്യത്തെ മത വിദ്യാഭ്യാസ കേന്ദ്രങ്ങളെ തീവ്രവാദ മുക്തമാക്കാനുള്ള പദ്ധതിയുമായി പാകിസ്താന്‍

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തെ മത വിദ്യാഭ്യാസ കേന്ദ്രങ്ങളെ തീവ്രവാദ മുക്തമാക്കാനുള്ള പദ്ധതിയുമായി പാകിസ്താന്‍

രാജ്യത്തെ മത വിദ്യാഭ്യാസ കേന്ദ്രങ്ങളെ തീവ്രവാദ മുക്തമാക്കാനുള്ള പദ്ധതിയുമായി പാകിസ്താന്‍. തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാവാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ബോധവത്കരണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത് മഹ്മൂദ് പറഞ്ഞു. ഇമ്രാന്‍ ഖാന്‍ ആദ്യമായി അമേരിക്ക സന്ദര്‍ശിക്കാന്‍ ഇരിക്കവെയാണ് പാകിസ്താന്‍റെ ഈ പ്രഖ്യാപനം.

രാജ്യത്താകമാനം 30,000 ല്‍ കൂടുതല്‍ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. മദ്രസകളുടെ കൂട്ടായ്മയായ വഖഫ്-ഉള്‍-മുദരിസ് ഈ പദ്ധതി അംഗീകരിച്ചതായി മന്ത്രി വ്യക്തമാക്കി. ഇംഗ്ലീഷ്, സയന്‍സ്, കണക്ക്, തുടങ്ങിയ വിഷയങ്ങള്‍ മദ്രസ സിലബസുകളില്‍ ഉള്‍പ്പെടുത്താനും ധാരണയായി. പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കുന്ന മദ്രസകളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്‍റെ കാലത്തും ഇതിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും നടപ്പായിരുന്നില്ല.

0Shares