രാജ്യത്തെ നാണംകെടുത്തി വീണ്ടും കൂട്ട മാനഭംഗം; ബോധവത്കരണ പരിപാടിക്കെത്തിയ സംഘത്തിനുനേരെയാണ് ഈ ക്രൂരത

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തെ നാണംകെടുത്തി വീണ്ടും കൂട്ട മാനഭംഗം; ബോധവത്കരണ പരിപാടിക്കെത്തിയ സംഘത്തിനുനേരെയാണ് ഈ ക്രൂരത

റാഞ്ചി(ജാര്‍ഖണ്ഡ്: ബോധവത്കരണ പരിപാടിക്കെത്തിയ സംഘത്തിനുനേരെ ജാര്‍ഖണ്ഡില്‍ ക്രൂര പീഡനം. അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തി എന്നുള്ളതാണ് രാജ്യത്തെ നാണംകെടുത്തുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ജാര്‍ഖണ്ഡിലെ കോച്ചംഗിലായിരുന്നു സംഭവം. ബോധവത്കരണ പരിപാടിക്കെത്തിയ സംഘത്തില്‍ നിന്നും യുവതികളെ മാറ്റിനിര്‍ത്തുകയും ആണ്‍ സുഹൃത്തുകളെ മര്‍ദ്ദിച്ച് അവശരാക്കുകയുമായിരുന്നു. പിന്നീട് യുവതികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പറയപ്പെടുന്നത്.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട തെരുവ് നാടകം അവതരിപ്പിക്കാനായി എത്തിയതായിരുന്നു സംഘം. നാടകം അവതരിപ്പിക്കാനുള്ള അവസാന ഘട്ട ജോലികളില്‍ ഏര്‍പ്പെട്ട സമയത്ത് ബൈക്കുകളിലെത്തിയ ആയുധ ധാരികളായ സംഘം യുവതികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് മൂന്ന് മണിക്കൂറിനു ശേഷം യുവതികളെ സമീപത്തെ കാട്ടില്‍ ഇറക്കിവിട്ടു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. സ്ത്രീകളെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. സംഭവത്തിനു പിന്നില്‍ മൂന്നു പേര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയെന്നും റാഞ്ചി പോലീസ് പറഞ്ഞു.

0Shares