രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ മാറുന്നു; എല്ലാ വ്യവസായ മേഖലകളിലും സ്ഥിരം തൊഴിലിനു പകരം നിശ്ചിതകാല കരാര്‍; മൂന്നുമാസം തുടര്‍ച്ചയായി ജോലി ചെയ്ത നിശ്ചിതകാല തൊഴിലാളിയെ രണ്ടാഴ്ച മുന്‍കൂര്‍ നോട്ടീസ് നല്‍കി പിരിച്ചു വിടാം; ‘ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ്’ കേന്ദ്ര ഭേദഗതി ചട്ടം 2018 തൊഴില്‍ മന്ത്രാലയം വിജ്ഞാപനം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ മാറുന്നു; എല്ലാ വ്യവസായ മേഖലകളിലും സ്ഥിരം തൊഴിലിനു പകരം നിശ്ചിതകാല കരാര്‍; മൂന്നുമാസം തുടര്‍ച്ചയായി ജോലി ചെയ്ത നിശ്ചിതകാല തൊഴിലാളിയെ രണ്ടാഴ്ച മുന്‍കൂര്‍ നോട്ടീസ് നല്‍കി പിരിച്ചു വിടാം; ‘ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ്’ കേന്ദ്ര ഭേദഗതി ചട്ടം 2018 തൊഴില്‍ മന്ത്രാലയം വിജ്ഞാപനം ചെയ്തു

ന്യൂഡല്‍ഹി: തൊഴില്‍ നിയമങ്ങളില്‍ സമഗ്ര ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. സ്ഥിരം സ്വഭാവമുള്ള തൊഴില്‍ അവസാനിക്കുന്നു. ഇതുവരെയുള്ള തൊഴിലാളി അനുകൂല നിയമങ്ങളുടെ പാടെയുള്ള പൊളിചെഴുത്താണിപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. സ്ഥിരം തൊഴിലിനു പകരം നിശ്ചിതകാല കരാര്‍ തൊഴില്‍ ഏര്‍പ്പെടുത്തി. ഇതിനായി ‘ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ്’ കേന്ദ്ര ഭേദഗതി ചട്ടം 2018 തൊഴില്‍ മന്ത്രാലയം വിജ്ഞാപനം ചെയ്തു. മിനിമം വേജസ് ആക്ട് ബാധകമായ നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യ പൊതുമേഖലാ സ്ഥപനങ്ങളിലും നിലവില്‍ 1946 ലെ സ്റ്റാഡിങ് ഓര്‍ഡര്‍ നിയമം ബാധകമാണ്. ആ നിയമത്തിന്‍റെ ചട്ടമാണ് ഭേദഗതി ചെയ്തത്.

പുതുക്കിയ ഭേദഗതികളോടെ ഉള്ള നിയമം തൊഴിലാളികള്‍ക്ക് അല്ല, മുതലാളിമാര്‍ക്ക് അനുകൂലം എന്നാണ് ഇപ്പോള്‍ പൊതുവേ വിലയിരുത്തപ്പെടുന്നത്. മൂന്നുമാസം തുടര്‍ച്ചയായി ജോലി ചെയ്ത നിശ്ചിതകാല തൊഴിലാളിയെ രണ്ടാഴ്ച മുന്‍കൂര്‍ നോട്ടീസ് നല്‍കി വേണമെങ്കില്‍ പിരിച്ചു വിടാം. മൂന്നു മാസത്തിനുള്ളില്‍ പിരിച്ചു വിടുകയാണെങ്കില്‍ അതിനുള്ള കാരണം രേഖാമൂലം നല്‍കണം. എന്നാല്‍, താത്കാലിക തൊഴിലാളിയെ ശിക്ഷാ നടപടിയുടെ പേരില്‍ ഇത്തരത്തില്‍ പിരിച്ചു വിടരുത്. ശിക്ഷിക്കാനാണ് പിരിച്ചുവിടുന്നതെങ്കില്‍ നേരത്തെ വിശദീകരണം ചോദിക്കണം. എന്നാല്‍, കരാര്‍ പുതുക്കുമ്പോള്‍ തൊഴിലുടമ അതിന്‍റെ കാരണം വിശദീകരിക്കുകയോ നോട്ടീസ് നല്‍കുകയോ ചെയ്യേണ്ടതില്ല.

നിലവിലെ സ്ഥിരം തൊഴിലാളിയെ ഇതിന്‍റെ പേരില്‍ താത്കാലിക, നിശ്ചിത തൊഴിലാളിയാക്കി മാറ്റാന്‍ പാടില്ലെന്നും നിശ്ചിത തൊഴിലാളിയുടെ ജോലി സമയം, ശമ്പളം, അലവന്‍സുകള്‍ മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സ്ഥിരം തൊഴിലാളിയുടേതിനേക്കാള്‍ കുറയരുതെന്നും ഇതു സംബന്ധിച്ച നിര്‍ദേശത്തില്‍ പറയുന്നു. ചട്ടം ഭേദഗതിയുടെ കരട് വിജ്ഞാപനം ചെയ്ത് ബന്ധപ്പെട്ടവര്‍ക്ക് അഭിപ്രായം അറിയിക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കി.

0Shares