
പട്ടാമ്പി: ബംഗാളില്‍ സി.പി.എം ഇല്ലാതായി. ത്രിപുരയില്‍ അടുത്ത തെരഞ്ഞെടുപ്പോടെ സി.പി.എം ഭരണത്തിന് അവസാനമാകും. കേരളത്തിലും ഇനി സി.പി.എം അധികാരത്തിലെത്തില്ലെന്നും രാജ്യത്തെ ഒടുവിലത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധരറാവു. കമ്മ്യൂണിസ്റ്റ് ഏകാധിപത്യമാണിവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ജനാധിപത്യ സംരക്ഷണത്തിനായി കേരളത്തില്‍ ബി.ജെ.പി നടത്തുന്ന പോരാട്ടത്തിന് രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയുമുണ്ട് എന്ന് അദ്ദേഹം പറയുന്നു. കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ സംസാരിക്കുകയായിരുന്നു മുരളീധര്‍ റാവു.

ജനാധിപത്യം ഭീഷണി നേരിടുന്ന അവസരത്തിലെല്ലാം പ്രക്ഷോഭത്തിനിറങ്ങിയ ബി.ജെ.പി കേരളത്തിലും പ്രക്ഷോഭത്തിലാണ്. ഇത് ജനരക്ഷാ യാത്ര അവസാനിക്കുന്നതോടെ തീരുന്നതല്ല. കമ്മ്യൂണിസ്റ്റ് ഭീകരതയെ തുടച്ചു നീക്കും വരെ തുടരുമെന്നും മുരളീധരറാവു പറഞ്ഞു.
