രാജ്യത്തെ എല്ലാ അനാഥാലയങ്ങളും യത്തീം ഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം: സുപ്രീം കോടതി

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തെ എല്ലാ അനാഥാലയങ്ങളും യത്തീം ഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ അനാഥാലങ്ങളും യത്തീം ഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടു.  മാര്‍ച്ച് 31നകം സംസ്ഥാനങ്ങളിലെ എല്ലാ ശിശു സംരക്ഷണ കേന്ദ്രങ്ങളും ഇത്തരത്തില്‍ രജിസ്ട്രര്‍ ചെയ്യണം. ഓര്‍ഫനേജ് നിയമപ്രകാരവും ബാലനീതി നിയമപ്രകാരവുമുള്ള സൗകര്യങ്ങള്‍ താരതമ്യപ്പെടുത്തി സത്യവാങ്മൂലം സര്‍പ്പിക്കാന്‍ അനാഥാലയങ്ങളോടും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോടും കോടതി ആവശ്യപ്പെട്ടു.

കര്‍ശനമായ വ്യവസ്ഥകളാണ് ബാലനീതി നിയമത്തില്‍ ഉള്ളത് അതുകൊണ്ട് തന്നെ പ്രസ്തുത ഉത്തരവില്‍ ഇളവ് വേണം എന്ന് കേരളത്തില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു എങ്കിലും പ്രയോജനം ഉണ്ടായില്ല.

നിയമത്തിലെ വ്യവസ്ഥകള്‍

50 കുട്ടികള്‍ക്ക് 8495 ചതുരശ്ര അടി എന്ന കണക്കില്‍ താമസസൗകര്യവും ഒരു ജീവനക്കാരനും വേണം.

എം.എസ്.ഡബ്ല്യു. യോഗ്യതയുള്ള സാമൂഹികപ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍, പരിശീലകന്‍ എന്നിങ്ങനെ 100 കുട്ടികളുള്ള ഒരു സ്ഥാപനത്തില്‍ ആകെ 25 ജീവനക്കാരെ നിയമിക്കണം.

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ശമ്പളം നല്‍കണം. 19 പേര്‍ക്ക് അവിടെതന്നെ താമസസൗകര്യം ഒരുക്കണം.

നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്ക് ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

 

0Shares