രാജ്യത്തെ ആള്‍ദൈവങ്ങളെ സംരക്ഷിക്കുന്നത് ബി. ജെ. പിയും ആര്‍. എസ്‌. എസും: സി. പി. ഐ (എം)

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തെ ആള്‍ദൈവങ്ങളെ സംരക്ഷിക്കുന്നത് ബി. ജെ. പിയും ആര്‍. എസ്‌. എസും: സി. പി. ഐ (എം)

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന രാം റഹീം സിംഗ്, അസാറാം ബാപ്പു എന്നിവര്‍ക്ക് പുറമേ ഭൂമി കയ്യേറ്റം നടത്തുന്ന യോഗാ ഗുരു ബാബാരാംദേവ്, ജഗ്ഗി വാസുദേവ്, പരിസ്ഥിതി നാശമുണ്ടാക്കിയ ശ്രീ ശ്രീ രവിശങ്കര്‍, മാതാ അമൃതാനന്ദ മയി എന്നിങ്ങനെ ആള്‍ ദൈവങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ആര്‍. എസ്‌. എസ് – ബി. ജെ. പി പിന്തുണയോടെയാണെന്ന് സി. പി. ഐ (എം). നിയമത്തിന് അതീതരെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ ആത്മീയതയെയും വാണിജ്യമുഖത്തെയും ലാഭകരമായി ഒരു പോലെ കൂട്ടിയിണക്കി നേട്ടമുണ്ടാക്കുകയാണെന്നും ഭൂമി തട്ടിയെടുക്കലും പരിസ്ഥിതി നാശവുമൊക്കെയാണ് ഇവര്‍ ചെയ്യുന്നതെന്നും പാര്‍ട്ടിയുടെ മുഖപത്രമായ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലെ ലേഖനത്തില്‍ പറയുന്നു.

കോയമ്പത്തൂരില്‍ ഈശാ ഫൗണ്ടേഷന്‍ സ്ഥാപിച്ച ജഗ്ഗി വാസുദേവ് ആശ്രമത്തിനായി ചുറ്റുമുള്ള ഗ്രാമങ്ങളിലെ ഭൂമിയാണ് തട്ടിയെടുത്തത്. ഇവിടെ ആദിയോഗി ശിവന്റെ പ്രതിമ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോഡിയായിരുന്നു. വിശാല സാമ്രാജ്യം ഉണ്ടാക്കാന്‍ അമൃതാനന്ദമയിക്ക് തുണയായതും ആര്‍. എസ്‌. എസ് ആയിരുന്നെന്നും സി. പി. എം ലേഖനത്തിലൂടെ ആരോപിക്കുന്നു.

ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന രാം റഹീം സിംഗ്, അസാറാം ബാപ്പു എന്നിവര്‍ക്ക് പുറമേ ഭൂമി കയ്യേറ്റം നടത്തുന്ന യോഗാ ഗുരു ബാബാരാംദേവ്, ജഗ്ഗി വാസുദേവ്, പരിസ്ഥിതി നാശമുണ്ടാക്കിയ ശ്രീ ശ്രീ രവിശങ്കര്‍, മാതാ അമൃതാനന്ദ മയി എന്നിങ്ങനെ ആള്‍ ദൈവങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്‌എസ് – ബി. ജെ. പി പിന്തുണയോടെയാണെന്ന് പത്രം ആരോപിക്കുന്നു. പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ആസാറാം ബാപ്പുവിന് ശക്തമായ പിന്തുണയാണ് ബി. ജെ. പി നല്‍കുന്നത്. ബാബാരാംദേവിന് ഭൂമി വലിയ തോതില്‍ കൈക്കലാക്കാന്‍ വന്‍ പിന്തുണയാണ് ബി. ജെ. പി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നല്‍കിയത്. ബി. ജെ. പി പിന്തുണയോടെ യമുനാ തടത്തില്‍ ലോക സാംസ്ക്കാരികോത്സവം നടത്തിയ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് വരുത്തിയ പാരിസ്ഥിതിക നഷ്ടത്തിന് ഹരിത ട്രൈബ്യൂണല്‍ പിഴയിട്ടത് അഞ്ചു കോടി രൂപയാണ്. എന്നാല്‍ ട്രൈബ്യൂണലിന് പിഴ ചുമത്തണമെന്നാണ് രവിശങ്കര്‍ പറഞ്ഞത്. ലേഖനം പറയുന്നു.

0Shares