ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാരും ‘രാഷ്ട്രഭാഷ’യായ ഹിന്ദി പഠിക്കണമെന്ന കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശത്തിന് ചുട്ടമറുപടിയുമായി ശശി തരൂര്‍ എം.പി. ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ലെന്നും അത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നുമാണ് ശശി തരൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

രാജ്യത്ത് കൂടുതലാളുകള്‍ സംസാരിക്കുന്ന ഭാഷ എന്ന നിലയ്ക്ക് ഹിന്ദി പഠിക്കുന്നതു കൊണ്ട് പ്രയോജനമുണ്ടാകാമെങ്കിലും അത് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും തരൂര്‍ വ്യക്തമാക്കി. രാജ്യത്ത് കൂടുതലാളുകള്‍ സംസാരിക്കുന്ന ഭാഷ എന്ന നിലയില്‍ എല്ലാവരും ഹിന്ദി പഠിക്കണമെന്നാണ് സബര്‍മതി ആശ്രമത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് വെങ്കയ്യ നായിഡു പറഞ്ഞത്.