രാജ്യത്തിന് ഇങ്ങനെയൊരു ആഭ്യന്തരമന്ത്രിയുള്ളത് വലിയ നാണക്കേട്; ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതിൽ അമിത് ഷായ്ക്കെതിരെ ഉവൈസി

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തിന് ഇങ്ങനെയൊരു ആഭ്യന്തരമന്ത്രിയുള്ളത് വലിയ നാണക്കേട്; ജാപ്പനീസ് പ്രധാനമന്ത്രിയുടെ  ഇന്ത്യാ സന്ദർശനം റദ്ദാക്കിയതിൽ അമിത് ഷായ്ക്കെതിരെ ഉവൈസി

പൗരത്വ ഭേദഗതി നിയമത്തില്‍ അസമില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനെത്തുടര്‍ന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കിയതില്‍ പ്രതികരിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. അത് നമുക്കു വലിയ നാണക്കേടാണെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ അതിലും നാണക്കേടാണ് ഇതുപോലൊരു ആഭ്യന്തരമന്ത്രിയുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഇതൊരു വലിയ നാണക്കേടാണു നമുക്ക്. പക്ഷേ അതിലും വലിയൊരു നാണക്കേടാണ് ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കുകയും എന്‍.ആര്‍.സിയില്‍ ഇരട്ടത്താപ്പ് കാണിക്കുകയും ചെയ്തതിനു ശേഷം അസമില്‍ എല്ലാം സാധാരണ ഗതിയിലാണെന്ന് കരുതുന്ന ഒരു ആഭ്യന്തരമന്ത്രി (അമിത് ഷാ) ഉള്ളത്.’- അദ്ദേഹം പറഞ്ഞു.

0Shares