രാജ്യത്തിന്‍റെ എല്ലാ കണ്ണുകളും രാഹുല്‍ ഗാന്ധിയിലേക്ക്; മാ​റ്റം, ര​ക്ഷ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ബി.​ജെ.​പി സ​ര്‍​ക്കാ​റി​നെ പ്ര​തി​രോ​ധി​ച്ച്‌​ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്നേ​റ​ണ​മെ​ന്ന്​ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​ന്ദേ​ശം

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തിന്‍റെ എല്ലാ കണ്ണുകളും രാഹുല്‍ ഗാന്ധിയിലേക്ക്; മാ​റ്റം, ര​ക്ഷ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ബി.​ജെ.​പി സ​ര്‍​ക്കാ​റി​നെ പ്ര​തി​രോ​ധി​ച്ച്‌​ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്നേ​റ​ണ​മെ​ന്ന്​ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​ന്ദേ​ശം

ന്യൂഡൽഹി: പ്ര​വ​ര്‍​ത്ത​ക സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ക്കുമ്പോൾ രാ​ഹു​ല്‍ ആ​രെ​യൊ​ക്കെ പ​രി​ഗ​ണി​ക്കു​​മെ​ന്ന നെ​ഞ്ചി​ടി​​പ്പ്​ ത​ല​മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്കെ​ല്ലാ​മു​ണ്ട്. പ​ഴ​യ ത​ല​മു​റ​യു​ടെ പ​രി​ച​യ​സാമ്പ​ത്തും പു​തു​ത​ല​മു​റ​യു​ടെ ഉൗ​ര്‍​ജ​വും സം​യോ​ജി​പ്പി​ച്ച്‌​ സ്വ​ന്തം ടീം ​വാ​ര്‍​ത്തെ​ടു​ക്കാ​നാ​ണ്​ രാ​ഹു​ല്‍ ​ആ​ഗ്ര​ഹി​ക്കു​ന്ന​ത് എന്നത് വ്യക്തമാണ്. ഇ​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ന​യ​രൂ​പ​വ​ത്​​ക​ര​ണ വേ​ദി​യാ​യ പ്ര​വ​ര്‍​ത്ത​ക സ​മി​തി പൂ​ര്‍​ണ​മാ​യും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. യു.​പി.​എ അ​ധ്യ​ക്ഷ അ​ട​ക്കം ര​ണ്ടു ഡ​സ​ന്‍ സ​മി​തി അം​ഗ​ങ്ങ​ളെ നോ​മി​നേ​റ്റ്​ ചെ​യ്യാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​ണ്​ പ്ലീ​ന​റി സ​മ്മേ​ള​നം പി​രി​ഞ്ഞ​ത്.

ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​വ​രു​ന്നു. അ​തി​നു​പി​ന്നാ​ലെ ​വ​ര്‍​ഷാ​ന്ത​ത്തി​ല്‍ രാ​ജ​സ്​​ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ്, ഛത്തി​സ്​​ഗ​ഢ്​​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ന​ട​ക്കും. ഒ​രു​വ​ര്‍​ഷം മാ​ത്രം അ​ക​ലെ​യാ​ണ്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്. അ​തി​ലേ​ക്കെ​ല്ലാ​മു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍​ക്ക്​ ടീം ​സ​ജ്ജ​മാ​ക​ണം. സോ​ണി​യ ഗാ​ന്ധി 19 വ​ര്‍​ഷം പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​യാ​യി​രു​ന്ന​പ്പോ​ള്‍ പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ലും എ.ഐ.​സി.​സി​യു​ടെ താ​ക്കോ​ല്‍ സ്​​ഥാ​ന​ങ്ങ​ളി​ലും ഇ​രു​ന്നു വേ​രു​പി​ടി​ച്ച​വ​രി​ല്‍ പ​ല​രു​ടെ​യും ക​സേ​ര ഇ​ള​കും. അ​ത​ല്ലെ​ങ്കി​ല്‍ മ​തി​ലി​ടി​ച്ച്‌​ യു​വാ​ക്ക​ള്‍​ക്കും മ​റ്റു വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും പ്രാ​തി​നി​ധ്യം ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ല.

കോ​ണ്‍​ഗ്ര​സി​നെ പി​ന്ത​ള്ളി പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളെ വാ​രി​ക്കൂ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ഫെ​ഡ​റ​ല്‍ മു​ന്ന​ണി​യു​മാ​യി ഇ​റ​ങ്ങി​യ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്, ടി.​ആ​ര്‍.​എ​സ്​ നേ​താ​ക്ക​ള്‍. കോ​ണ്‍​ഗ്ര​സ്​ ന​യി​ക്കു​ന്ന യു.​പി.​എ സ​ഖ്യം വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള ത​ന്ത്ര​വും ച​ര്‍​ച്ച​യും മു​ന്നോ​ട്ടു​നീ​ക്ക​ണ​മെ​ങ്കി​ല്‍ കു​റ്റ​മ​റ്റ നി​ല​യി​ല്‍ നേ​തൃ​നി​ര ഉ​ണ്ടാ​ക​ണം. രാ​ഹു​ലി​നെ നേ​താ​വാ​യി അം​ഗീ​ക​രി​ക്കാ​നു​ള്ള മ​ന​സ്സ്​​ പ​ല പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളും കാ​ട്ടു​ന്നി​ല്ല. വി​ശാ​ല​സ​ഖ്യ​ത്തി​ന്​ പ്രാ​യോ​ഗി​ക സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ പ്ലീ​ന​റി അം​ഗീ​ക​രി​ച്ച രാ​ഷ്​​ട്രീ​യ പ്ര​മേ​യം പ​റ​യു​ന്ന​ത്. മാ​റ്റം, ര​ക്ഷ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ബി.​ജെ.​പി സ​ര്‍​ക്കാ​റി​നെ പ്ര​തി​രോ​ധി​ച്ച്‌​ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്നേ​റ​ണ​മെ​ന്നാ​ണ്​ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​ന്ദേ​ശം.

0Shares