രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തില്‍.

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തില്‍.


ന്യൂഡല്‍ഹി: വര്‍ണശബളമായ ചടങ്ങുകളോടെ രാജ്യം ഇന്ന് 68ാം റിപ്പബ്ലിക് ദിനാഘോഷം കൊണ്ടാടി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തി.

തലസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ ഇത്തവണത്തെ മുഖ്യാതിഥിയായി എത്തിയത് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ്.

കര, വ്യോമ, നാവിക സേനകളും ദേശീയ സുരക്ഷ സേനയുടെ സംഘവും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എല്‍.സി.എ തേജസ് യുദ്ധവിമാനത്തിന്റെ അരങ്ങേറ്റവും പരിപാടിയില്‍ വെച്ച് നടന്നു.

 

 

0Shares