രാജ്യം പോരാടി നേടിയ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ് പൗരത്വ ഭേദഗതിബിൽ: മുഖ്യമന്ത്രി പിണറായി വിജയൻ

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യം പോരാടി നേടിയ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ് പൗരത്വ ഭേദഗതിബിൽ: മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തിനുനേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബില്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യക്കാരായ എല്ലാവര്‍ക്കും മതത്തിന്‍റെയോ ജാതിയുടെയോ ഭാഷയുടെയോ സംസ്‌കാരത്തിന്‍റെയോ ലിംഗത്തിന്‍റെയോ തൊഴിലിന്‍റെയോ ഭേദവിചാരങ്ങളില്ലാതെ ഇന്ത്യന്‍ പൗരത്വം ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. ആ ഉറപ്പാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ ഇല്ലാതാവുകയെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

മനുഷ്യരെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് ചിലര്‍ക്കുമാത്രം അവകാശങ്ങള്‍ നിഷേധിക്കുന്നത് സാമാന്യനീതിയുടെ നിഷേധമാണ്. മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നെത്തുന്ന ആറ് മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം അനുവദിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. ഈ രണ്ട് മാനദണ്ഡങ്ങളും ഒഴിവാക്കപ്പെടണം.

ബില്ലില്‍ പറയുന്ന മൂന്നു രാജ്യങ്ങളില്‍ നിന്നല്ലാതെ ശ്രീലങ്കയില്‍ നിന്നുള്‍പ്പെടെ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട് എന്നത് സംഘപരിവാറിന് അറിയാത്തതല്ല. സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാര്‍ താല്‍പര്യമാണ് ഈ ഭേദഗതിബില്ലിന് അടിസ്ഥാനമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

https://www.facebook.com/PinarayiVijayan/posts/2679168255508321?__xts__[0]=68.ARDDXt38L27obWuNsSBvFOF-GgA_onxtuMjaFsp_4rOH_URaXWAS2mShBlbaa6Ho0qek_NvR46l69iJ2OfaDyCz1H-dCdj8OHysU7rSBnK7_w5dbfWlLDCeogK3Fw6F1uvCGybtqYueSLsuS72TcuvPenYS3qEZ41rprbuEoJthQL6K0X17_AAqXVg-fxXMnynfzG3sV2LKfEO_bf-Kec_o1TXjA4P-1oPFny9zT2nhmHZ9C3s9kcCvLNm8zLJ-Dis72B1QfhPKGRJM1zzHl1u8cZYEPiijdDc0rxHi7wWiGPirSecEeDinvCOvtRmn_NnpGZTM1zjPAdRiyr-hLlQ&__tn__=-R

0Shares