രാജ്യം എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തി

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യം എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തി

ദില്ലി: എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധനം ചെയ്തു. ചെങ്കോട്ടയില്‍ രാവിലെ 7:30 ന് പതാക ഉയര്‍ത്തിയ പ്രധാനമന്ത്രി പിന്നീട് വിവിധ വിഷയങ്ങളിൽ ഒന്നര മണിക്കൂർ നേരം സംസാരിച്ചു.

രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ പ്രളയത്തില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ പ്രയാസപ്പെടുകയാണെന്നും എത്രയും പെട്ടെന്ന് ഈ പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കശ്മീർ വിഷയം പ്രസംഗത്തിൽ എടുത്തു പറഞ്ഞ പ്രധാനമന്ത്രി പാകിസ്ഥാൻ കശ്മീർ അതിർത്തിയിൽ നടത്തുന്ന പ്രകോപനത്തെ കുറിച്ച് പരാമർശിച്ചതേ ഇല്ല.

0Shares