രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ച് അമൃതാനന്ദമയി

  • Post category:news
  • Reading time:1 min read
You are currently viewing രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ച് അമൃതാനന്ദമയി

മാതാ അമൃതാനന്ദമയി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ രാജ്ഭവനിലെത്തി. അനുയായികള്‍ക്കൊപ്പമാണ് മാതാ അമൃതാനന്ദമയി രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചത്. ഇവരെ ഗവര്‍ണറും ഭാര്യ രേഷ്മ ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്ന് സ്വീകരിച്ചു.

ട്വിറ്റര്‍ അക്കൗണ്ട് വഴി ഗവര്‍ണര്‍ തന്നെയാണ് സന്ദര്‍ശന വിവരം പുറത്തുവിട്ടത്. മാതാ അമൃതാനന്ദമയിയെ ഗവര്‍ണറും ഭാര്യ രേഷ്മയും ചേര്‍ന്ന് പൊന്നാടയണിയിച്ചു. ദീര്‍ഘനേരം ഇരുവര്‍ക്കുമൊപ്പം സംസാരിച്ചിരുന്ന ശേഷമാണ് മാതാ അമൃതാനന്ദമയി മടങ്ങിയത്. സന്ദര്‍ശനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

0Shares