രാജസ്ഥാനില്‍ 28 കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി; 23 പേര്‍ ചേര്‍ന്നു തന്നെ ബലാത്സംഗം ചെയ്തതായി യുവതി

  • Post category:news
  • Reading time:1 min read
You are currently viewing രാജസ്ഥാനില്‍ 28 കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി; 23 പേര്‍ ചേര്‍ന്നു തന്നെ ബലാത്സംഗം ചെയ്തതായി യുവതി

ജയ്പൂര്‍: രാജസ്ഥാനില്‍ 28 കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. 23 പേര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രാജസ്ഥാനില്‍ തന്റെ ഉടമസ്ഥതയിലുള്ള ഭൂമി കാണാനെത്തിയ ഇരുപത്തിയെട്ടുകാരിയാണു കൊടുംക്രൂരതയ്ക്ക് ഇരയായത്. ഈമാസം 25 നാണ് ഇവര്‍ രാജസ്ഥാനിലെ ബിക്കാനീറിലെത്തിയത്. അന്ന് ഉച്ചയോടെ വാഹനം കാത്തുനില്‍ക്കുമ്പോള്‍ കണ്ടു പരിചയമുള്ള രണ്ടുപേര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണു യുവതിയുടെ പരാതി.അതേസമയം, മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയില്‍ എട്ടു പേരുടെ കാര്യം മാത്രമെ ഇവര്‍ ആദ്യം വെളിപ്പെടുത്തിയുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റു ചെയ്തു. പ്രദേശവാസികളായ സുഭാഷ്, രാജു റാം, ഭന്‍വര്‍ ലാല്‍, മനോജ് കുമാര്‍, ജുഗല്‍, മദന്‍ എന്നിവരാണു പിടിയിലായത്. ഏതൊക്കെയോ പ്രദേശങ്ങളിലൂടെ വാഹനത്തില്‍ കൊണ്ടുപോയ ഇരുവരും മണിക്കൂറുകളോളം തന്നെ മാറിമാറി മാനഭംഗപ്പെടുത്തി. തുടര്‍ന്ന് ആറു പേരുള്‍പ്പെട്ട മറ്റൊരു സംഘത്തിനു തന്നെ കൈമാറിയതായും ഇവര്‍ ആരോപിക്കുന്നു. വീണ്ടും കൂടുതല്‍ പേര്‍ ചേര്‍ന്നു മാനഭംഗപ്പെടുത്തി. തുടര്‍ന്ന് സെപ്റ്റംബര്‍ 26 നു പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്തിച്ച് അവിടെ ഉപേക്ഷിച്ചെന്നാണ് പരാതി. 23 പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ മിക്കവരെയും ഇനിയും തിരിച്ചറിയാനായിട്ടില്ല. യുവതിയുടെ മൊഴിയിലുള്ള സ്ഥലത്തുനിന്നു ഗര്‍ഭനിരോധന ഉറകള്‍ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു.

0Shares