
കൊല്‍ക്കത്ത: രാജസ്ഥാനില്‍ ലൗ ജിഹാദെന്ന് ആരോപിച്ച് ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്ന മുഹമ്മദ് അഫ്രസൂളിന്റെ വീട് സി.പി.ഐ.എം നേതാക്കള്‍ സന്ദര്‍ശിച്ചു. അഫ്രസൂളിന്റെ ബംഗാളിലെ താമസസ്ഥലമായ മാല്‍ഡയിലെ വീട്ടിലെത്തി നേതാക്കള്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കൊലപാതകിക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ സഹായിക്കണമെന്ന് അഫ്രസൂളിന്റെ കുടുംബം നേതാക്കളോട് ആവശ്യപ്പെട്ടു. കുടുംബത്തിന് എല്ലാ വിധപിന്തുണയും സി.പി.ഐ എം നല്‍കുമെന്ന് നേതാക്കള്‍ ഉറപ്പു നല്‍കി.

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം അംബര്‍ മിത്ര, നൈമിദ്ദിന്‍ സെയ്ക്ക്, മുന്‍ എം.എല്‍.എ ബിശ്വനാഥ് ഘോഷ് എന്നിവിരടങ്ങിയ സംഘമാണ് വീട്ടിലെത്തിയത്. അഫ്രസൂളിന്റെ അമ്മയും ഭാര്യയും മൂന്ന് പെണ്‍മക്കളുമാണ് വീട്ടിലുള്ളത്. രാജ്യത്തെ ഞെട്ടിച്ച കൊലപാതകത്തിനു ശേഷം അഫ്രസൂളിന്റെ വീട് സന്ദര്‍ശിച്ച ഏക രാഷ്ട്രീയ പാര്‍ട്ടിയും സി.പി.ഐ എമ്മാണ്. ഇന്നലെയാണ് ലൗ ജിഹാദെന്ന് ആരോപിച്ച് മധ്യവയസ്കനെ രാജസ്ഥാനില്‍ അരുംകൊല ചെയ്തത്. രാജസ്ഥാനിലെ രാജ്സമന്തിലാണ് മുഹമ്മദ് അഫ്റസുല്‍ എന്ന യുവാവ് കണ്ണില്ലാത്ത ക്രൂരതയ്ക്കിരയായത്.
ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്റസുലിനെ മറ്റൊരു സ്ഥലത്തെത്തിച്ച് മഴു കൊണ്ട് വെട്ടി കൊ ലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കത്തിക്കുകയും ചെയ്തു. ഒരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
