ജയ്പൂര്‍: രാജസ്ഥാനില്‍ ഇനി മുതല്‍ മദ്യം വാങ്ങിക്കുമ്പോള്‍ പശു സെസ്സും നല്‍കണം എന്ന ഉത്തരവുമായി സര്‍ക്കാര്‍. നിയമം ഉടന്‍ നടപ്പിലാക്കുമെന്നാണ് റിപോര്‍ട്ട്. മദ്യത്തിന്റെ വിലയ്ക്കൊപ്പം സര്‍ചാര്‍ജായി പശു സെസ്സും ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ ഇനത്തില്‍ ലഭിക്കുന്ന തുക പശുക്കളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. നിലവില്‍ പത്ത് ശതമാനമാണ് രാജസ്ഥാനില്‍ പശു സെസ്സായി ഈടാക്കുന്നത്. ഇത് 20 ശതമാനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സെസ്സ് ഈടാക്കുന്നതോടെ വിദേശമദ്യത്തിനും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും വില വര്‍ധിക്കും. എത്ര തുകയാണ് സെസ്സ് ആയി ഈടാക്കുകയെന്ന കാര്യം ധനവകുപ്പ് പിന്നീട് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. രാജസ്ഥാനിലെ പശുക്കളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിനായാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്.
പശു സെസ്സ് ഈടാക്കി 500 കോടിയോളം രൂപ കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പശു സംരക്ഷണത്തിന് ആവശ്യമായ തുക കണ്ടെത്താനാകാതെ പ്രധാനപ്പെട്ട പല പശു സംരക്ഷണ കേന്ദ്രങ്ങളിലും പശുക്കള്‍ കൂട്ടത്തോടെ ചാവുന്ന സാഹചര്യമുണ്ടായിരുന്നു. രാജസ്ഥാനില്‍ വസ്തുവകകളുടെ ഇടപാടിന്റെ ഭാഗമായി സ്റ്റാമ്പ ഡ്യൂട്ടിയോടൊപ്പം ‘പശു സെസ്സ്’ നിലവില്‍ ഈടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് ഇത് ആരംഭിച്ചത്. ഈ തുക വര്‍ധിപ്പിക്കാനും ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടിയുടെ 20 ശതമാനം വരെ പശു സെസ്സ് ആയി ഈടാക്കാനാണ് തീരുമാനം. പശു പരിപാലനത്തിനായി രാജസ്ഥാനില്‍ ‘ഗോപാലന്‍’ എന്ന പേരില്‍ പ്രത്യേക വകുപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(07.06.2018)
ഇന്നത്തെ ചോദ്യം
കേരളത്തില്‍ ഏറ്റവും കൂടുതല്‍ റെയില്‍വേ സ്‌റ്റേഷനുകളുള്ള ജില്ല ഏതാണ്?
A) കോഴിക്കോട്
B) ഏറണാകുളം
C) തിരുവനന്തപുരം
D) പാലക്കാട്
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), രക്ഷിതാവിന്റെ പേര്, വിലാസം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ഫേസ് ബുക്ക് എക്കൗണ്ടുള്ള ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (06.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: മഞ്ചേശ്വരം
വിജയി: വിവേക്, പരവനടുക്കം, കാസര്‍കോട്.
,