
ജയ്പൂര്‍: രാജസ്ഥാനിലെ കരൗലി ജില്ലയില്‍ ദളിത് എം.എല്‍.എയുടെയും ദളിത് വിഭാഗത്തില്‍ പെട്ട മുന്‍ എം.എല്‍.എയുടെയും വീടുകള്‍ തീ വെച്ച് നശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്കാണ് ഒരു സംഘം ആളുകള്‍ വന്ന് രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ രാജ്കുമാരി ജാട്ടവിന്റെയും, മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ഭാരോസിലാല് ജാട്ടവ് എന്നിവരുടെ വീടിന് തീ വെച്ചത്.

പ്രദേശത്തെ സവര്‍ണ വിഭാഗത്തില്‍ പെട്ടവരാണ് അക്രമം നടത്തിയതെന്ന് കരൗലി ജില്ലാ കളക്ടര്‍ പറഞ്ഞു. ദളിതുകള്‍ക്കെതിരായ അക്രമം തടയല്‍ നിയമം സുപ്രീം കോടതി ദുര്‍ബലമാക്കിയതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ നടത്തിയ ബന്ദിന് ശേഷമാണ് സംഭവം.
