മുംബൈ: പെണ്‍മക്കളെ ഗുസ്തിയില്‍ മിടുക്കരാക്കിയ മഹാവീര്‍ സിങ് ഫോഗാട് എന്ന ഫയല്‍വാന്റെ കഥ പറഞ്ഞ ദംഗലിന് ശേഷം ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങി അമീര്‍ഖാന്‍. ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മ്മയുടെ ജീവിത കഥ പറയുന്ന ‘സല്യൂട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അമീര്‍ഖാന്‍ ബഹിരാകാശ സഞ്ചാരിയാകുന്നത്.

ന്യൂസ് ഏജന്‍സിയായ ഐ.എ.എന്‍.എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. റോണിയും സിദ്ധാര്‍ത്ഥ് റായ് കപൂറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ മഹേഷ് മത്തായ്‌യാണ് സംവിധാനം ചെയ്യുന്നത്.