
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂർത്തിയായിക്കഴിഞ്ഞപ്പോൾ രാംനാഥ് കോവിന്ദ് 65% വോട്ടുകൾ നേടി രാജ്യത്തിന്റെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ ത്തിന്റെ മീരാ കുമാർ 34.35 ശതമാനം വോട്ടുകൾ നേടി. ചൊവ്വാഴ്ച ഇദ്ദേഹം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുക്കും. വോട്ടെണ്ണലിന്റെ ആരംഭത്തിൽ ലോക്‌സഭ, രാജ്യസഭ, പതിനൊന്ന് സംസ്ഥാനങ്ങളിലെ വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ രാംനാഥ് കോവിന്ദ് 4,79,585 വോട്ടുകളും മീരാ കുമാര്‍ 2,04,594 വോട്ടുകളും നേടിയിരുന്നു.

ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, അസ്സം, ബീഹാര്‍,ഗോവ, ഹിമാചല്‍ പ്രദേശ്,ജമ്മു-കശ്മീര്‍, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണിക്കഴിഞ്ഞത്.ആന്ധ്രപ്രദേശില്‍ നിന്നുള്ള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ എന്‍. ഡി. എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുള്ള 95.8 ശതമാനം വോട്ടും നേടിയെടുത്തു.
