രഹ്ന ഫാത്തിമയുടെ വീടാക്രമിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing രഹ്ന ഫാത്തിമയുടെ വീടാക്രമിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: ശബരിമല ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്ന ഫാത്തിമ താമസിക്കുന്ന പനമ്പള്ളിനഗറിലെ കമ്പനി ക്വാട്ടേഴ്‌സ് അക്രമിച്ച ബി.ജെ.പി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡില്‍ പുലിമുറ്റത്ത് പറമ്പ് പി.എം. ബിജുവിനെ (47) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന മറ്റൊരു ബി.ജെ.പി പ്രവര്‍ത്തകന്‍ അജീഷ് ഒളിവിലാണ്. കഴിഞ്ഞ 19 ന് രാവിലെയാണ് രഹ്ന പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് പോകുന്ന വിവരങ്ങള്‍ പുറത്തായത്.ഇതിന് തൊട്ടുപിന്നാലെ ഇവരുടെ വീടാക്രമിച്ചു. ക്വാര്‍ട്ടേഴ്‌സിന് തൊട്ടടുത്ത് വരെ സ്‌കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ നടന്നാണ് വീട്ടിലേക്ക് പ്രവേശിച്ചത്. ഹെല്‍മെറ്റ് ധരിച്ച ഇവര്‍ ജനല്‍ചില്ലുകളും വീടിന് പുറത്തുണ്ടായിരുന്ന ഉപകരണങ്ങളും എറിഞ്ഞു തകര്‍ത്തു. ഇത് ബിജുവാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

0Shares