രഹ്ന ഫാത്തിമയും കെ സുരേന്ദ്രനും മംഗലാപുരത്ത് വെച്ച് പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നു; രശ്മി നായര്‍

  • Post category:news
  • Reading time:1 min read
You are currently viewing രഹ്ന ഫാത്തിമയും കെ സുരേന്ദ്രനും മംഗലാപുരത്ത് വെച്ച് പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നു; രശ്മി നായര്‍

കൊച്ചി: രഹ്ന ഫാത്തിമ എന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനുമായി പല തവണ മംഗലാപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് രശ്മി നായര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതല്‍ മലകയറ്റം വരെയുള്ള സംഭവങ്ങള്‍. സംസ്ഥാന പോലീസ് ഫോഴ്‌സിലെ ക്രിമിനല്‍ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉള്ള ഐ.ജി ശ്രീജിത്തിൻ്റെ പങ്ക് കൂടി സര്‍ക്കാര്‍ അന്വേഷിക്കണമെന്നും രശ്മി നായര്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം ഇങ്ങനെ, ശബരിമല വിഷയത്തില്‍ ഒരു കലാപത്തില്‍ കുറഞ്ഞ ഒന്നും സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നില്ല എന്ന് വിധി വന്ന ദിവസം തന്നെ ഞാന്‍ പറഞ്ഞിരുന്നു. അയ്യപ്പ വേഷത്തില്‍ പാതി ശരീരം പുറത്തു കാണിച്ചു ആ സ്ത്രീയുടെ ഫോട്ടോ വന്ന ദിവസം അതിനു വേണ്ടി സംഘപരിവാര്‍ കൊട്ടേഷന്‍ എടുത്ത മുസ്ലീം പ്രൊഫൈലുകളെ വേണ്ട രീതിയില്‍ തിരിച്ചറിഞ്ഞാല്‍ സമൂഹത്തിനു നിന്ന് എന്നും പറഞ്ഞിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് പറഞ്ഞത് തന്നെ അന്നും ഞാന്‍ പറഞ്ഞിരുന്നു ശബരിമല ആക്ടിവിസ്റ്റുകള്‍ക്കു ഉഖ പാര്‍ട്ടി നടത്താനുള്ള ഇടമല്ല. ഈ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയ സഖാവ് കടകംപള്ളി സുരേന്ദ്രന് അഭിവാദ്യങ്ങള്‍. ഇനി അന്ന് പറയാത്ത ഗൗരവമുള്ള ചില കാര്യങ്ങള്‍ പറയാം. രഹന ഫാത്തിമ എന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി കെ സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം. കേരളത്തിലെ പ്രോഗ്രസീവ് സ്പെയിസുകള്‍ക്കുള്ളില്‍ കയറി അതിനെ അശ്ലീല വല്‍ക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷന്‍ പലതവണ ഇവര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തിരുന്നു. ഈ ഗൂഢാലോചനയില്‍ സംസ്ഥാന പോലീസ് ഫോഴ്‌സിലെ ക്രിമിനല്‍ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉള്ള ഐ.ജി ശ്രീജിത്തിൻ്റെ പങ്കും സര്‍ക്കാര്‍ അന്വേഷിക്കണം. മത തീവ്രവാദത്തെ മുഖാമുഖം നേരിടുന്ന സി.പി.എം നും സര്‍ക്കാരിനും ഒപ്പം നിരുപാധികം കേരളം നില്‍ക്കണം.

0Shares