രമ്യ ഹരിദാസ് രാജിവെച്ച കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് എല്‍.ഡി.എഫ് പിടിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing രമ്യ ഹരിദാസ് രാജിവെച്ച കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് എല്‍.ഡി.എഫ് പിടിച്ചു

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍.ഡി.എഫ് നേടി. ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് രാജിവച്ച പഞ്ചായത്തിലാണ് എല്‍.ഡി.എഫ് തരംഗം. സി.പി.എം അംഗമായ പി. സുനിത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ബ്ലോക്ക് ഭരണവും എല്‍.ഡി.എഫിന് ലഭിക്കും. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. യു.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

പ്രസിഡന്റായി തെരഞ്ഞെടുത്ത സുനിതയുടെ പേര് നിര്‍ദേശിച്ചത് വൈസ് പ്രസിഡന്റായ ശിവദാസന്‍ നായരാണ്. രാജീവ് പെരുമണ്‍തുറ പിന്‍താങ്ങി. സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളില്‍ വളരെ താഴ്ന്ന റാങ്ക് ആയിരുന്നു പ്രവര്‍ത്തനത്തിന്‍റെ കാര്യത്തില്‍ രമ്യ പ്രസിഡന്റായിരുന്ന കുന്ദമംഗലത്തിന് ഉണ്ടായിരുന്നത്. രമ്യ ഹരിദാസ് രാജിവച്ച ഒഴിവിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നസീബ റായിയെ തെരഞ്ഞെടുത്തിരുന്നു.

പിന്നീട് പ്രസിഡന്റായ കോണ്‍ഗ്രസിലെ വിജി മുപ്രമ്മല്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം നടക്കാനിരിക്കെ ഒരുമാസം മുമ്പ് രാജിവച്ചു. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് പൂര്‍ണമായും ബോധ്യമായതോടെയാണ് വിജി മുപ്രമ്മല്‍ രാജിവച്ചത്.

0Shares