രണ്ട് സഹോദരിമാര്‍ സ്‌നേഹിച്ചത് ഒരു പുരുഷനെ, കല്ല്യാണം കഴിക്കുന്നുവെങ്കില്‍ മൂവരും ഒരുമിച്ച്. ഒടുവില്‍ ആ അപൂര്‍വ വിവാഹം നടന്നു. വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing രണ്ട് സഹോദരിമാര്‍ സ്‌നേഹിച്ചത് ഒരു പുരുഷനെ, കല്ല്യാണം കഴിക്കുന്നുവെങ്കില്‍ മൂവരും ഒരുമിച്ച്. ഒടുവില്‍ ആ അപൂര്‍വ വിവാഹം നടന്നു. വീഡിയോ കാണാം

 


കൊല്‍ക്കത്ത; പുരുഷന്‍മാര്‍ക്ക് പെണ്ണുകിട്ടാന്‍ പാടുപെടുന്ന നാട്ടില്‍ രണ്ട് സഹോദരിമാരെ ഒരുമിച്ച് വിവാഹം കഴിച്ച് കൗശിക് ദത്ത എന്ന യുവാവ്. കഴിഞ്ഞ ദിവസമണ് ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ ഈ അപൂര്‍വ സംഭവം നടന്നത്. ജുമ, സോമ എന്നീ സഹോദരിമാരെയാണ് 36കാരനായ കൗശിക് ദത്ത വിവാഹം ചെയ്തത്. അപൂര്‍വമായ ഈ വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂത്ത സഹോദരി ജുമ ബിരുദാനന്തര ബിരുദധാരിയും മൂന്ന് വയസിന് ഇളയതായ സോമയ്ക്ക് ഡോക്ടറേറ്റുണ്ട്. ’17 വര്‍ഷമായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ഇവരില്‍ രണ്ട് പേരുമില്ലാതെ ഒരു ജീവിതം എനിക്ക് ആലോചിക്കാനാവില്ല” രണ്ട് പേരെ വിവാഹം കഴിച്ചതിനെക്കുറിച്ച് കൗശിക് പറയുന്നു.

സഹോദരിമാര്‍ക്ക് പരസ്പരം പിരിഞ്ഞ് ജീവിക്കാനാകാത്തതും അപൂര്‍വ വിവാഹത്തിന് കാരണമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വര്‍ഷങ്ങളുടെ പരിചയം തമ്മില്‍ പ്രണയം രൂപപ്പെടുന്നതിന് കാരണമായതായും കൗശിക് പറയുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ ചില പ്രതിസന്ധികളുണ്ടായെങ്കിലും ഇരുവീട്ടുകാരും സമ്മതം മൂളിയതോടെ ധൈര്യമായി മുന്നോട്ടു പോവുകയായിരുന്നെന്നും കൗശിക് പറയുന്നു. ‘ഞാനും ചേച്ചിയും ഒരാളെത്തന്നെ വിവാഹം കഴിക്കുക എന്നതു തന്നെ മനോഹരമായ അനുഭവമാണ്. എനിക്കും ചേച്ചിക്കുമിടയില്‍ യാതൊരു പ്രശ്നവുമില്ലാത്തതും പരസ്പര സ്നേഹവും നല്ലൊരു കുടുംബജീവിതത്തിന് കാരണമാകും” സോമ പറയുന്നു. മകന്‍ രണ്ട് പേരെ വധുവാക്കിയതില്‍ സന്തോഷമുണ്ടെന്നാണ് കൗശികിന്റെ പിതാവ് അസിം ദത്ത പ്രതികരിച്ചത്.

 

0Shares