
രണ്ട് വര്‍ഷത്തിനകം ലോകം മാരകരോഗങ്ങളാല്‍ കീഴ്‌പ്പെടുത്തപ്പെടുമെന്നാണ് ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ മെഡിസിന്‍ ഇന്‍സ്ട്രക്ടറും ഗ്ലോബല്‍ ഹെല്‍ത്ത് കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. ജോനാതന്‍ ഡി. ക്യുക്ക് ഡെയിലി മെയിലില്‍ എഴുതിയ ലേഖനത്തിലൂടെ നല്‍കുന്ന മുന്നറിയിപ്പ്. ജീവനെടുക്കുന്ന മിക്ക രോഗങ്ങളെയും പിടിച്ച് കെട്ടി ആയുസ് പരമാവധി വര്‍ധിപ്പിച്ചുവെന്നാണ് വൈദ്യശാസ്ത്രം അവകാശപ്പെടുന്നത്. എന്നാല്‍ അതിനെ വെറും നോക്കുകുത്തിയാക്കുന്ന വിധത്തിലുള്ള ഒരു മഹാരോഗമാണ് രണ്ടു വര്‍ഷത്തിനകം ലോകം കീഴ്‌പ്പെടുത്തുന്നത്.

എത്താന്‍ പോകുന്നത് 1918 ലെ 10 കോടി ജനങ്ങളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്‌ളൂവിനേക്കാള്‍ അപകടകരമായത്. ഈ രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ലോകമാകമാനം ഭക്ഷണത്തിന്റെയും മരുന്നുകളുടെയും വിതരണം വരെ മുടങ്ങുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകും. അത്യാവശ്യമായ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ എനര്‍ജി സിസ്റ്റങ്ങള്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാത്ത അവസ്ഥയുമുണ്ടാകും.
തുടര്‍ന്ന് ആഗോള സമ്പദ്‌വ്യവസ്ഥ തകര്‍ന്ന് തരിപ്പണമാവുകയും ലോകമാകമാനം കടുത്ത ക്ഷാമം നേരിടുകയും ചെയ്യും. നിയന്ത്രിക്കാന്‍ തീരെ സാധിക്കാത്തതും അതിവേഗത്തില്‍ പടര്‍ന്ന് പിടിക്കുന്നതുമായി ഒരു പ്രത്യേക തരത്തിലുള്ള ഇന്‍ഫ്‌ളുവന്‍സയായിരിക്കും ലോകമാകമാനം ഈ മഹാദുരന്തം വിതച്ച് മനുഷ്യരാശിയെ കൊന്നൊടുക്കുകയെന്നും ജോനാതന്‍ പറയുന്നു. ഇന്‍ഫ്‌ളുവന്‍സ വൈറസിന് നാളിതുവരെ ഉണ്ടാകാത്ത വിധത്തില്‍ അപകടകരമായ മ്യൂട്ടേഷന്‍ സംഭവിക്കുന്നതിനെ തുടര്‍ന്ന് അത് എല്ലാവിധത്തിലുമുള്ള മരുന്നുകളെയും അതിജീവിച്ചായിരിക്കും ഈ രോഗത്തിന്റെ പ്രകടനം.
ഇതിനെ പ്രതിരോധിക്കാന്‍ വിവിധ വഴികള്‍ മുന്നിലുണ്ടെങ്കിലും ആരും അത് അനുവര്‍ത്തിക്കുന്നില്ലെന്നതാണ് ഭീതിയുണ്ടാക്കുന്ന വസ്തുതയെന്നും ജോനാതന്‍ മുന്നറിയിപ്പേകുന്നു. 100 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായതിന് തുല്യമായ വിധത്തില്‍ നാം ഇപ്പോഴും വിവിധ രോഗങ്ങള്‍ക്ക് എളുപ്പത്തില്‍ കീഴ്‌പ്പെടുന്നതിന് സാധ്യതയുള്ളവരായി തുടരുന്നുവെന്ന് അദ്ദേഹം എടുത്ത് കാട്ടുന്നു. ഇത് പോലുള്ള ഒരു രോഗം ഇപ്പോള്‍ പടര്‍ന്ന് പിടിച്ചാലും അതിനെ നേരിടാന്‍ ഇപ്പോഴും നാം പ്രാപ്തരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
