രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം യേശുക്രിസ്തുവിന്റെ കല്ലറ വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു.

  • Post category:news
  • Reading time:1 min read
You are currently viewing രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം യേശുക്രിസ്തുവിന്റെ കല്ലറ വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു.

ജറുസലേം: ഏറെനാള്‍ നീണ്ട നവീകരണ പ്രവര്‍ത്തികള്‍ക്കു ശേഷം യേശുക്രിസ്തുവിന്റെ കബറിടം വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു. ഇസ്രയേല്‍ അധിനിവേശ കിഴക്കന്‍ ജറുസലേമിലെ കബറിടപ്പള്ളിയുടെ പ്രധാനഭാഗമാണ് യോശുവിനെ അടക്കെ ചെയ്‌തെന്ന് കരുതുന്ന ഈ കല്ലറ. നവീകരണത്തിനുശേഷം ഇവിടെ ബുധനാഴ്ച നടന്ന ചടങ്ങില്‍ ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് അടക്കം പ്രമുഖര്‍ പങ്കെടുത്തു.

ഒന്‍പതു മാസത്തോളമെടുത്താണ് വിദഗ്ധ സംഘം കബറിടത്തിനു മുകളില്‍ 1810ല്‍ നിര്‍മിച്ച ‘എഡിക്യൂള്‍’ചെറുനിര്‍മിതി പുനരുദ്ധരിച്ചത് ക്രിസ്തുവിന്റെ ശരീരം കിടത്തിയെന്നു കരുതുന്ന കരിങ്കല്‍ത്തട്ടു പരിശോധിക്കാനായി കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുനരുദ്ധാരണത്തിന്റെ ഭാഗമായി കല്ലറയുടെ മുകളിലെ മാര്‍ബിള്‍ സ്ലാബ് രണ്ടു നൂറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി തുറന്നത്. വിശ്വാസികള്‍ക്കു കല്ലറ ദര്‍ശിക്കാനായി സ്ലാബില്‍ ഒരു ചെറുജാലകമുണ്ടാക്കിയിട്ടുണ്ട്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, അര്‍മേനിയന്‍, റോമന്‍ കാത്തലിക് സഭകള്‍ക്കാണു കബറിടത്തിന്റെ സംരക്ഷണച്ചുമതല.

0Shares