ആരാധകർ തമ്മിൽ സംഘർഷം; രണ്ടുപേർക്ക് കുത്തേറ്റു; മറ്റൊരിടത്ത് ടിക്കറ്റിന് പണം നൽകാത്തതിനാൽ മകൻ അച്ഛനെ തീകൊളുത്തി; തമിഴ് നാട്ടിൽ സിനിമ തലക്ക് പിടിച്ചപ്പോൾ

  • Post category:news
  • Reading time:1 min read
You are currently viewing ആരാധകർ തമ്മിൽ സംഘർഷം; രണ്ടുപേർക്ക് കുത്തേറ്റു; മറ്റൊരിടത്ത് ടിക്കറ്റിന് പണം നൽകാത്തതിനാൽ മകൻ അച്ഛനെ തീകൊളുത്തി; തമിഴ് നാട്ടിൽ സിനിമ തലക്ക് പിടിച്ചപ്പോൾ

ചെന്നൈ: തമിഴ് സിനിമാ ആരാധകര്‍ക്ക് സിനിമാ താരങ്ങൾ ദൈവങ്ങളെപ്പോലെയാണ്. അതുകൊണ്ട്തന്നെ സൂപ്പര്‍ താരങ്ങളുടെ സിനിമ ഇറങ്ങുന്ന ദിവസം ആരാധകര്‍ക്ക് വല്ലാത്തൊരു ആവേശമാണ്. ആ ആവേശം ചിലപ്പോഴൊക്കെ അതിര് കടക്കാറുമുണ്ട്. അങ്ങനെയുള്ള ഒരു ദിവസമാണ് ഇന്ന്. കാരണം തമിഴ് സിനിമാ പ്രേമികളുടെ ഇഷ്ട്ട താരങ്ങളായ രണ്ട് പേരുടെ സിനിമ ഇന്ന് റിലീസ് ചെയ്തു.ഒന്ന് രജനികാന്ത് ചിത്രം “പേട്ട”യും മറ്റൊന്ന് തല അജിത്തിൻ്റെ “വിശ്വാസവും തലൈവര്‍” എന്ന ചിത്രവും. തമിഴ് നാട്ടിൽ സിനിമകൾ റിലീസ് ചെയ്യുമ്പോൾ കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തുന്നതും വലിയതോതിൽ വാദ്യമേളങ്ങളോടെ സിനിമയെ സ്വീകരിക്കുന്നതെല്ലാം നിത്യ സംഭവങ്ങളാണ്. അതുകൂടാതെ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്ത സംഭവങ്ങൾ വരെ തമിഴ് നാട്ടിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ പേരിൽ അടിയുണ്ടാക്കുകയാണ് ആരാധകർ. അജിത്- രജനി ഫാൻസ്‌ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. ഇത് കൂടാതെ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. അജിത്തിൻ്റെ സിനിമകാണാൻ പണം നൽകാത്തതിനാൽ കലിപൂണ്ട മകന്‍ അച്ഛനെ തീ കൊളുത്തി എന്ന വാർത്തയും.

0Shares