
കൊച്ചി: രണ്ടു വയസുകാരന്‍ സ്ഥാനത്തെ പ്രായം കുറഞ്ഞ ഹാജി. തലശേരി ചെറാംകോട്ട് വീട്ടില്‍ അബ്ദുര്‍ റസാഖ്- ഫസീന ദമ്പതികളുടെ മുഹമ്മദ് മുസ്തഫയാണ് ഹജ്ജിന് പുറപ്പെട്ടത്. നെടുമ്പാശേരിയില്‍ നിന്നും സൗദി എയര്‍ലൈന്‍സില്‍ ഇവര്‍ ഹജ്ജിന് പുറപ്പെട്ടു. അഞ്ച് വര്‍ഷത്തെ അപേക്ഷകരുടെ റിസര്‍വേഷനിലാണ് ഈ വര്‍ഷം അബ്ദുര്‍ റസാഖിനും ഭാര്യ ഫസീനയ്ക്കും ഹജ്ജിന് പോകാനുള്ള അവസരം ഒരുങ്ങിയത്. മൂന്നാം വര്‍ഷം അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പാണ് മുഹമ്മദ് മുസ്തഫയുടെ ജനനം. പിന്നീട് നല്‍കിയ അപേക്ഷയില്‍ മുസ്തഫയുടെ പേരും ഇവര്‍ ചേര്‍ക്കുകയായിരുന്നു. അസീസിയ കാറ്റഗറിയിലാണ് അബ്ദുര്‍ റസാഖും കുടുംബവും ഹജ്ജിന് പോയത്. രണ്ടു വയസിനു മുകളിലുള്ളവര്‍ക്ക് ഹജ്ജിനു പുറപ്പെടണമെങ്കില്‍പോലും മുതിര്‍ന്നവരുടെ തുക തന്നെ അടക്കണം.

ഈ കാറ്റഗറിയിലേക്കുള്ള 2,01,750 രൂപയും അടച്ച ശേഷമാണ് ഇവര്‍ മുഹമ്മദ് മുസ്തഫയെ കൂടെകൂട്ടിയത്. രണ്ടു വയസിന് താഴെയായാല്‍ 11,850 രൂപ മാതാപിതാക്കളുടെ തുകയോടൊപ്പം അധികമായി അടച്ചാല്‍ മതിയാകും. ഹജ്ജ് കമ്മിറ്റി വഴി ഹജ്ജില്‍ പങ്കെടുക്കുന്ന ഏറ്റവും ചെറിയ ‘ഹാജി’ ചൊവ്വാഴ്ച രാത്രിയോടെ പുണ്യഭൂമിയിലെത്തി.
