കൊച്ചി: കൊച്ചി മെട്രോയില്‍ ജോലി ലഭിച്ച ഭിന്നലിംഗക്കാരെ സ്വാഗതം ചെയ്ത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വീഡിയോ വൈറലാകുന്നു. ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ഫെയ്സ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്ത വീഡിയോയ്ക്ക് വിദേശങ്ങളില്‍ നിന്നുപോലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 
ഭിന്നലിംഗക്കാരായ ജീവനക്കാര്‍ ജനങ്ങളോട് സംവദിക്കുന്ന രീതിയിലാണ് വീഡിയോ തയ്യാറാക്കിയത്.