രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് റഷ്യന്‍ പ്രസിഡന്റ് ഇന്ന് ഇന്ത്യയിലെത്തും

  • Post category:news
  • Reading time:1 min read
You are currently viewing രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് റഷ്യന്‍ പ്രസിഡന്റ് ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്‍ കൂടിക്കാഴ്ച നടത്തും. ഇന്ത്യക്ക് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം കൈമാറുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കും.39,000 കോടി രൂപയുടെ ഇടപാടാകും ഒപ്പു വയ്ക്കുക. റഫാലിനൊപ്പം എസ് 400 മിസൈല്‍ സംവിധാനം കൂടി വരുന്നതോടെ മേഖലയിലെ സൈനിക ബലാബലം മാറിമറയും എന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ വ്യക്തമാക്കിയിരുന്നു.

 

0Shares