തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാനും ഏഴു മുതല്‍ 20 സെന്റീമീറ്റര്‍ വരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതാമുന്നറിയിപ്പ് അടുത്ത 48 മണിക്കൂര്‍ കൂടി നീട്ടി. ആയതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ അകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കേരള, ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്
മുന്നറിയിപ്പ് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ അടുത്ത 48 മണിക്കൂറിലേക്കാണ് നല്‍കിയിരിക്കുന്നത്. അടുത്ത 48 മണിക്കൂറിലേക്ക് മുന്നറിയിപ്പ് ബാധകമാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ 27 പേര്‍ മരിച്ചതായാണ് സര്‍ക്കാരിന്റെ കണക്ക്. 200 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. 60,00ത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ സജ്ജമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി
ഈ ആഴ്ചയിലെ ചോദ്യം
2018 റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട താരം?
1) പോള്‍ പോഗ്ബ
2) ലുക്ക മോഡ്രിച്ച്
3) കൈല്യന്‍ എംമ്പാപ്പെ
4) അന്റോണിയോ ഗ്രീസ്മാന്‍
5) ഇവയിലാരുമല്ല
ഉത്തരമയക്കുന്നവരുടെ ശ്രദ്ധയ്ക്ക്;- ആദ്യം ചാനല്‍ ആര്‍ബിയുടെ channelrb.com പേജ് ലൈക്ക് ചെയ്ത് ചോദ്യമടങ്ങുന്ന ഈ പോസ്റ്റ് നിങ്ങളുടെ ടൈംലൈനിലേക്ക് ഷേയര്‍ ചെയ്യണം. അതിനു താഴെ കമന്റായോ, 7025274015 എന്ന മൊബൈല്‍ നമ്പറില്‍ വാട്ട്സാപ് മെസേജായോ ഉത്തരം അയക്കാം. വാട്ട്സാപ് നമ്പര്‍, ഫേസ്ബുക്കിലെ പേര്, എന്നിവ സഹിതം വ്യക്തമായ വിലാസമുള്ളവരേ മാത്രമേ മല്‍സരത്തില്‍ പരിഗണിക്കൂ. ഉത്തരം അയക്കാനുള്ള അവസാന തിയതി ജുലൈ 21 നു ശനിയാഴ്ച രാത്രി 12 മണി. 22 നു രാവിലെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയിക്ക് ആപ്കോ ഹുണ്ടായി നല്‍കുന്ന ക്രിക്കറ്റ് ബാറ്റും ബോളും കൂടാതെ ചാനല്‍ ആര്‍.ബി നല്‍കുന്ന പ്രോല്‍സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. സമ്മാനം വിതരണം ചെയ്യുന്ന തിയതി പിന്നീട് വിജയികളെ അറിയിക്കും.