ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ഒരാള്‍ക്ക് പഞ്ചായത്ത് അംഗമായി തുടരാനാവില്ലെന്ന് സുപ്രീം കോടതി. പഞ്ചായത്തംഗമായിരിക്കെ, മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ അത് അയോഗ്യതയായി മാറുമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മൂന്നാമത്തെ കുട്ടിയെ ദത്തുനല്‍കിയാലും അയോഗ്യത നിലനില്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയയും ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചു.
പഞ്ചായത്തീരാജ് നിയമത്തില്‍ രണ്ട് മക്കള്‍ മാത്രമെന്ന നിബന്ധന ഉള്‍പ്പെടുത്തിയിരിക്കുന്നത് കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനാണെന്നും ദത്തെടുക്കല്‍ നിയമം ഇതിന് ബാധകമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒഡിഷയിലെ നോപാഡ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റായ മിനാസിങ് മാജി നല്‍കിയ ഹര്‍ജി തള്ളിയാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. എന്നാല്‍, നിയമത്തിന്റെ ഉദ്ദേശലക്ഷ്യം വ്യക്തമാണെന്നും രണ്ടുകുട്ടികള്‍ എന്ന നിയന്ത്രണം പഞ്ചായത്തംഗങ്ങള്‍ക്ക് നിര്‍ബന്ധമായും ബാധകമാണെന്നും സുപ്രീം കോടതി പറഞ്ഞു.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ഒരാള്‍ക്ക് പഞ്ചായത്ത് അംഗമായി തുടരാനാവില്ല; മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ അത് അയോഗ്യതയെന്ന് സുപ്രീം കോടതി