ന്യൂഡല്‍ഹി: അണ്ണാ ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച കേസില്‍ അണ്ണാ ഡി.എം.കെ നേതാവ് ടി.ടി.വി. ദിനകരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ശശികല- പനീര്‍ശെല്‍വം തര്‍ക്കത്തെ തുടര്‍ന്ന് അണ്ണാ ഡി.എം.കെയുടെ പേരും രണ്ടില ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. 
ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ആര്‍.കെ നഗറിലെ ഉപതിരഞ്ഞെടുപ്പിലേക്കായി രണ്ടിലയ്ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന് ഇടനിലക്കാരന്‍ വഴി കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചതാണ് ദിനകരനെതിരെയുള്ള കേസ്. ഇടനിലക്കാരന്‍ സുകേഷ് ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ദിനകരന്‍ കുറ്റം സമ്മതിച്ചിരുന്നു. ദിനകരന്റെ കൂട്ടാളി മല്ലികാര്‍ജ്ജുനയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.