രണ്ടാമൂഴത്തില്‍ അമിതാബ്‌ ബച്ചനും…

  • Post category:news
  • Reading time:1 min read
You are currently viewing രണ്ടാമൂഴത്തില്‍ അമിതാബ്‌ ബച്ചനും…

കൊച്ചി: മുപ്പത്തിമൂന്ന് വര്‍ഷം മുമ്പ് എം ടി എഴുതിയ രണ്ടാമൂഴം സിനിമയാകുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത് സൂപ്പര്‍ താരം മോഹന്‍ലാലാണ്. പിന്നാലെ ഈ വിഷയത്തെ ചൊല്ലി വന്‍ ചര്‍ച്ചകളും,പ്രക്ഷോഭങ്ങളും ഉയര്‍ന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ പുസ്തകമാണെങ്കിലും ഇത് ഇന്നും ആവേശത്തോടെയാണ് പുതുതലമുറ വായിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് സിനിമയാക്കിയാല്‍ വന്‍ ഹിറ്റായിരിക്കുമെന്നാണ് അണിയറയിലെ പ്രതീക്ഷ.
ഏതായാലും ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച് കാര്യമായ വെളിപ്പെടുത്തലുകളൊന്നും ഉണ്ടായിട്ടില്ല. കേന്ദ്രകഥാപാത്രമായ ഭീമനായാണ് മോഹന്‍ലാല്‍ എത്തുക. ഭീഷ്മപിതാമഹന്റെ വേഷം അമിതാബ് ബച്ചന്‍ അവതരിപ്പിക്കും. ചിത്രത്തിന്‍രെ സംവിധാനം വി.എ.ശ്രീകുമാര്‍ മേനോന്‍ നിര്‍വ്വഹിക്കും.എം.ടി. തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷമേ ചിത്രീകരണം തുടങ്ങുകയുള്ളൂവെന്നാണ്‌ റിപ്പോര്‍ട്ട്‌.
ചിത്രത്തിന് പ്രതീക്ഷിക്കുന്ന ചെലവ് 600 കോടി രൂപയാണ്. വമ്പന്‍ താരങ്ങള്‍ക്കൊപ്പം കൂറ്റന്‍ സെറ്റുകളും ഗ്രാഫിക്‌സുമൊക്കെ പണച്ചെലവ് വര്‍ദ്ധിച്ചേക്കും.

ഇതുവരെ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ചെലവേറിയ ചിത്രം ബാഹുബലിയാണ് , 200 കോടിയോളം രൂപയായിരുന്നു ചെലവ്. മലയാളം ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ ചിത്രം ഒരുക്കുന്നതിനാല്‍ ചെലവിടുന്നതിന്റെ ഇരട്ടി ലാഭം കിട്ടുമെന്നാണ് പ്രതീക്ഷ. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് മുന്‍ നിര താരങ്ങളെ രണ്ടാമൂഴത്തില്‍ അഭിനയിപ്പിക്കുന്നത് ലാഭം ലക്ഷ്യമിട്ടാണ്. എന്നാല്‍ ആരാണ് രണ്ടാമൂഴം നിര്‍മ്മിക്കുകയെന്ന് വ്യക്തമായിട്ടില്ല.

0Shares