ന്യൂഡല്‍ഹി: സി.ബി.എസ്.സി സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരം കുറയ്ക്കാനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തയാറാക്കി വരുകയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. രണ്ടാം ക്ലാസ് വരെ കുട്ടികള്‍ക്ക് ബാഗുകള്‍ ആവശ്യമില്ലെന്ന് സി.ബി.എസ്.സി സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പുസ്തകങ്ങളുടെ എണ്ണം നിജപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

പ്രോജക്ടുകള്‍ ഉള്‍പ്പെടെയുള്ള വര്‍ക്കുകളില്‍ കുട്ടികള്‍ സ്വയം പര്യാപ്തത കൈവരിക്കണമെന്നും വീട്ടിലെ മറ്റുള്ളവരെ ആശ്രയിക്കാതെ തനിയെ കാ
ര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തിയാണ് കുട്ടികള്‍ക്ക് വേണ്ടത്. നിലവിലെ രീതികള്‍ പലതും തുടച്ച് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പല മാറ്റങ്ങളും നടപ്പിലാക്കാനുള്ള കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കി വരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ബോധവത്കരണം വേണമെന്നും മന്ത്രി പറഞ്ഞു.