
കൊച്ചി: മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു റിയാലിറ്റി ഷോ ഏഷ്യനെറ്റ് ചാനല്‍ മലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ അവതാരികയായി നിറഞ്ഞുനിന്നിരുന്നത് രഞ്ജിനി ഹരിദാസ് ആയിരുന്നു. ‘ഐഡിയ സ്റ്റാര്‍ സിംഗര്‍’ എന്ന ആ പ്രോഗ്രാം വിജയിപ്പിക്കുന്നതില്‍ രഞ്ജിനിയുടെ അവതരണത്തിനും പ്രധാനപ്പെട്ട പങ്കുണ്ടായിരുന്നു. ചാനൽ അവതാരിക എന്ന നിലയിൽ നിന്നും പ്രധാന സ്റ്റേജ് പരിപാടികളുടെ അവതാരക എന്നനിലയിലും രഞ്ജിനിയെ പിന്നീട് നമ്മൾ കണ്ടു.
ഒരു പെൺകുട്ടി എങ്ങനെയായിരിക്കണം എന്ന മലയാളിയുടെ പൊതു ബോധത്തെ പൊളിച്ചെഴുതുന്ന രീതികളായിരുന്നു രഞ്ജിനി പിന്തുടർന്നിരുന്നത്. സമൂഹത്തിൽ നടക്കുന്ന അനീതികൾക്കും, സെലിബ്രിറ്റികൾ പലരും മിണ്ടാതിരിക്കുന്ന പല സംഭവങ്ങൾക്കും പരസ്യമായി പ്രതികരണം നടത്തിയതുവഴി ഇവർ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടു. വിവാദങ്ങളും ഒട്ടും കുറവായിരുന്നില്ല. എന്നാൽ കുറച്ചു കാലമായി രഞ്ജിനി ഹരിദാസിനെ പറ്റി ഒന്നും തന്നെ കേൾക്കാനില്ല . എവിടെയാണെന്നോ എന്ത് ചെയ്യുന്നു എന്നോ ഒരു അറിവും ആർക്കുമില്ല.

ഇതിനായി നമുക്ക് രഞ്ജിനിയുടെ തന്നെ വാക്കുകളിലേക്ക് പോകാം, ‘ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തെറ്റ് എവിടെ കണ്ടാലും ഞാന്‍ പ്രതികരിക്കും. അതൊന്നും പുരുഷ വിരോധം കൊണ്ടല്ലെന്നും രഞ്ജിനി പറയുന്നു.ട്രാന്‍സ് ജെന്‍ഡറായി കാണുന്നവരും ഒരുപാടുണ്ടെന്നാണ് രഞ്ജിനി പറയുന്നു. സ്ത്രീകളുടെയും മിണ്ടാപ്രാണികളായ മൃഗങ്ങളുടെയും ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെയും പ്രശ്‌നങ്ങള്‍ക്കെതിരെ ഞാന്‍ എന്നും ഉറക്കെ സംസാരിച്ചിട്ടുണ്ട്. അതിന് ഒട്ടേറെ പരിഹാസങ്ങളും കളിയാക്കലും കിട്ടി. ഇതോടെ ഞാന്‍ ട്രാന്‍സ്‌ജെന്‍ഡറുമായി.” മനുഷ്യത്വത്തിന് മുന്നില്‍ അതൊന്നും വലിയ പ്രശ്‌നമല്ലെന്നും ഈ മിനിസ്ക്രീൻ സൂപ്പർ അവതാരക പറയുന്നു.
ചാനൽ അവതാരിക എന്ന നിലയിൽ തന്നെ കാണാതിരുന്നത് അബദ്ധമായ ഒരു തീരുമാനം താൻ തന്നെ സ്വീകരിച്ചതുകൊണ്ടാണ് എന്ന് രഞ്ജിനി തുറന്നു പറയുന്നു.”ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 7 കഴിഞ്ഞപ്പോള്‍ ഏഷ്യാനെറ്റില്‍ നിന്നും ഞാന്‍ ഫ്‌ളവേഴ്‌സിലേക്ക് പോയി. അതോടെ ഏഷ്യാനെറ്റില്‍ നിന്നും വിളി നിര്‍ത്തി. ഇപ്പോള്‍ ഫ്‌ളവേഴ്‌സും വിളിക്കാത്ത അവസ്ഥയായി. ഒരു ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റിന്റെ പരിമിതികളാണിത്”. നമുക്ക് പ്രതീക്ഷിക്കാം ഒരു സൂപ്പർ അവതാരകയുടെ ശക്തമായ തിരിച്ചുവരവിനായി.. സിനിമയിൽ നായികയായി വരെ അഭിനയിച്ച കഴിവുള്ള ഒരു അഭിനേത്രിയുടെ മടങ്ങിവരവിനായി.
