ന്യൂഡല്‍ഹി: രഞ്ജിട്രോഫി അഞ്ചാംദിന ഫൈനലില്‍ മുംബൈ തോല്‍പ്പിച്ച് ഗുജറാത്തിന് കിരീടം. ആദ്യമായാണ് ഗുജറാത്ത് രഞ്ജി ട്രോഫി നേടുന്നത്. നായകന്‍ പാര്‍ഥിവ് പട്ടേലിന്റെ സെഞ്ച്വറിയുടെ മികവിലാണ് ഗുജറാത്ത് കന്നി കിരീടം സ്വന്തമാക്കിയത്.

വിജയിക്കാന്‍ 312 റണ്‍സ് ബാക്കിനില്‍ക്കേയാണ് ഗുജറാത്ത് ഇന്ന് ബാറ്റിംഗ് ആരംഭിച്ചത്. 143 റണ്‍സുമായി മധ്യനിരയില്‍ ഉറച്ചുനിന്ന പാര്‍ഥിവ് ആണ് ഗുജറാത്തിന്റെ വിജയശില്പി. പാര്‍ഥിവ് പുറത്താകുമ്പോള്‍ ഗുജറാത്ത് ജയിക്കാന്‍ 13 റണ്‍സ് എന്ന നിലയിലായിരുന്നു. പിന്നീട് വന്ന ചിരാഗ് ഗാന്ധി ഈ ദൗത്യം പൂര്‍ത്തിയാക്കി.